Advertisement

പടയോട്ടം തുടര്‍ന്ന് ഹാരികെയ്‌നും സംഘവും; ജര്‍മ്മന്‍ കപ്പില്‍ ബയണ്‍ മ്യൂണിക് ഫൈനലില്‍

April 24, 2026
Google News 2 minutes Read
Bayer Munich vs Leverkusen match

ജര്‍മ്മന്‍ കപ്പില്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കി ഹാരികെയ്‌നും സംഘവും. സെമിഫൈനലില്‍ ബയര്‍ ലെവര്‍ക്യൂസനെ 2-0 ത്തിനാണ് ബയണ്‍ മ്യൂണിക് തകര്‍ത്തുവിട്ടത്. രണ്ടായിരത്തിന് ശേഷം ഇതാദ്യമായാണ് ബയണ്‍ മ്യൂണിക് ജര്‍മ്മന്‍ കപ്പിന്റെ കലാശപ്പോരിലേക്ക് പ്രവേശനം ഉറപ്പാക്കുന്നത്. മത്സരത്തിന്റെ 22-ാം മിനിറ്റില്‍ ജര്‍മ്മന്‍താരം മൂസിയാലയുടെ അസിസ്റ്റില്‍ അവരുടെ ഇംഗ്ലീഷ് സൂപ്പര്‍ താരം ഹാരി കെയ്‌നാണ് ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതി ഒരു ഗോള്‍ ലീഡില്‍ അവസാനിച്ചെങ്കിലും രണ്ടാം പകുതിയിലെ ഇന്‍ജുറി ടൈമില്‍ കൊളംബിയന്‍ അറ്റാക്കര്‍ ലൂയീസ് ഡയസാണ് രണ്ടാം ഗോള്‍ കണ്ടെത്തിയത്. മറ്റൊരു ജര്‍മ്മന്‍ താരമായ ലിയോണ്‍ ഗൊററ്റ്‌സ്‌കയുടെ വകയായിരുന്നു ഗോളിലേക്കുള്ള അസിസ്റ്റ്. മെയ് 23ന് നടക്കുന്ന ഫൈനലില്‍ സ്റ്റുട്ട്ഗര്‍ട്ടിനെയാണ് ബയണ്‍ മ്യൂണിക്ക് നേരിടുക. കഴിഞ്ഞ ദിവസം സ്റ്റുട്ട്ഗര്‍ട്ടുമായി 4-2ന് വിജയിച്ചതോടെ ജര്‍മ്മന്‍ ലീഗായ ബുണ്ടസ് ലിഗയില്‍ കിരീടം ഉറപ്പിച്ചിരിക്കുകയാണ് ബയണ്‍.

Story Highlights: Bayer Leverkusen vs Bayern Munich match in German league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here