Advertisement

ടൂര്‍ണമെന്റുകളില്‍ ടീമിന്റെ മോശം പ്രകടനം; ചെല്‍സി കോച്ച് റോസ്‌നിയറിനെ പുറത്താക്കി

April 24, 2026
Google News 1 minute Read
Liam Rosenior

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അടക്കമുള്ള പ്രധാന ടൂര്‍ണമെന്റുകളിലെ ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ചെല്‍സി എഫ്‌സിയുടെ പരിശീലകന്‍ ലിയാം റോസ്‌നിയറിനെ പുറത്താക്കി ക്ലബ്ബ് അധികാരികള്‍. മുമ്പുണ്ടായിരുന്ന കോച്ച് എന്‍സോ മരേസ്‌കക്കു പകരക്കാരനായി ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു പ്രധാന കോച്ച് ആയി റോസ്‌നിയറുടെ നിയമനം. 2032 വരെയായിരുന്നു ചെല്‍സിയുമായുള്ള കരാര്‍. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ പുതിയ കോച്ചിന് ആയില്ലെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് റോസ്‌നിയര്‍ ചെല്‍സി ക്ലബ്ബിന്റെ പടിയിറങ്ങുന്നത്. വെറും മൂന്നുമാസം മാത്രം ജോലി ചെയ്ത റോസ്‌നിയറിന് കീഴില്‍ ചെല്‍സി കളിച്ച 23 മത്സരങ്ങളില്‍ 11 എണ്ണത്തില്‍ വിജയിച്ചെങ്കിലും പത്ത് എണ്ണത്തില്‍ തോല്‍വിയും രണ്ട് സമനിലയുമുണ്ടായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എട്ടാമതാണ് നിലവില്‍ ചെല്‍സിയുടെ സ്ഥാനം.34 മത്സരങ്ങളില്‍ നിന്നായി 48 പോയിന്റാണ് ഇതുവരെയുള്ള സമ്പാദ്യം. ചാമ്പ്യന്‍സ് ലീഗിലാകട്ടെ ആറാം സ്ഥാനത്താണ് ചെല്‍സിയുള്ളത്. കളിച്ച എട്ട് മത്സരങ്ങളില്‍ നിന്നായി 16 പോയിന്റാണ് ഇതുവരെയുള്ളത്. പ്രധാന പരിശീലകന്‍ പോയതോടെ സഹപരിശീലകന്‍ കാലംമക്ഫാര്‍ലിനാണ് താല്‍ക്കാലിക ചുമതല.

Story Highlights: Chelsea sacked their coach Liam Rosenior

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here