Advertisement

കൊടുംചൂട്; വല്ലാത്ത തലവേദനയും ശരീരവേദനയുമോ? വേണം പ്രത്യേക ശ്രദ്ധ

April 24, 2026
Google News 3 minutes Read
Migraine

കൊടുംചൂടില്‍ വെന്തുരുകുന്നതുപോലെ വിയര്‍ക്കുകയും തളരുകയും ഉഷ്ണത്താല്‍ പുകയുകയും ചെയ്യുക മാത്രമല്ല തലവേദനയും ശരീരവേദനയും കൂടി വലയ്ക്കുന്നുണ്ടോ? അന്തരീക്ഷ താപനില കൂടുമ്പോള്‍ ഇത്തരം വേദനകളും പല ആളുകളേയും വലയ്ക്കുകയാണ്. മൈഗ്രേന്‍ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഉഷ്ണകാലത്ത് കൂടുന്നതായി തോന്നുന്നുണ്ടോ? ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദന അനുഭവപ്പെടുന്നുണ്ടോ? കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും അറിയാം. ( Chronic Pain And Migraines Can Get Worse Due To Heat)

വേദനയ്ക്ക് കാരണമെന്ത്?

നിര്‍ജലീകരണം തന്നെയാണ് ഇത്തരം പല വേദനകള്‍ക്കും കാരണം. സന്ധികളിലെ ഉള്‍പ്പെടെ സ്രവങ്ങളുടെ അളവ് കുറയുന്നത് വാതം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കാം. അമിത വിയര്‍പ്പിലൂടെ ഇലക്ട്രോലൈറ്റുകള്‍ നഷ്ടമാകുന്നതും തലവേദനയും ശരീരവേദനയും ഉണ്ടാക്കാം.

ചൂടുള്ള ശക്തമായ വെയില്‍ നേരിട്ടേല്‍ക്കുന്നത് മൈഗ്രേന്‍ വല്ലാതെ കൂട്ടുന്നു. കൂടാതെ ചൂട് അന്തരീക്ഷ മര്‍ദത്തിലുണ്ടാക്കുന്ന മാറ്റങ്ങളും മര്‍ദ വ്യത്യാസങ്ങളും തല വേദനയുണ്ടാക്കാം.

Read Also: പാമ്പ് കടിയേറ്റാല്‍ ഉടനടി 108ല്‍ വിളിക്കണം, ആന്റി വെനമുള്ള ആശുപത്രിയില്‍ അവര്‍ കൃത്യമായി എത്തിക്കും; നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

വേദന ലഘൂകരിക്കാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം.

നന്നായി വെള്ളം കുടിക്കുന്നതിനൊപ്പം ഭക്ഷണത്തിലും മാറ്റങ്ങള്‍ വരുത്തണം. ജലാംശം കൂടുതലുള്ള ഫല വര്‍ഗങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കണം. കരിക്ക് വെള്ളം, സംഭാരം, നാരങ്ങാ വെള്ളം മുതലായവയും ഉപയോഗിക്കാം.

മഗ്നീഷ്യം കൂടുതലുള്ള നട്ട്‌സ്, പംകിന്‍ സീഡ്‌സ് പോലുള്ളവയൊക്കെ കഴിയ്ക്കുന്നത് ചൂടുകാലത്തെ തലവേദന ലഘൂകരിക്കാന്‍ സഹായിക്കും.

സൂര്യന്‍ കത്തി നില്‍ക്കുന്ന സമയത്ത് വ്യായാമം ചെയ്യുന്നത് ഒഴിവാക്കാം. പകരം പുലര്‍ച്ചെ വ്യായാമം ചെയ്യാം.

എസിയുടെ താപനില വല്ലാതെ കുറച്ചിട്ട് കുറേ സമയം ആ താപനിലയില്‍ തുടര്‍ന്ന ശേഷം പെട്ടെന്ന് വെയിലത്തേക്ക് ഇറങ്ങാതിരിക്കുക. ഇത്തരം തെര്‍മല്‍ ഷോക്കുകള്‍ തലവേദനയുണ്ടാക്കാന്‍ സാധ്യതയുണ്ട്.

എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത്?

കാഴ്ചയ്ക്കും സംസാരിക്കാനും ബുദ്ധിമുട്ട് തോന്നുമ്പോള്‍

ഛര്‍ദിയും വയറിന് ബുദ്ധിമുട്ടുകളും തോന്നുമ്പോള്‍

ശരീരവേദന ദിവസങ്ങളോളം നീണ്ടുനില്‍ക്കുമ്പോള്‍

വേദനയ്‌ക്കൊപ്പം കടുത്ത പനി വരുമ്പോള്‍

Story Highlights : Chronic Pain And Migraines Can Get Worse Due To Heat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here