Advertisement

വിമതനായി ജയിച്ചതിന്റെ പേരില്‍ അംഗനവാടി ജീവനക്കാരിയായ അമ്മയെ സിപിഐഎം വേട്ടയാടുന്നു! പയ്യന്നൂരിലെ സിപിഐഎം വിമതന്‍ തുറന്നു പറയുന്നു

April 24, 2026
Google News 4 minutes Read
cpim is targeting me and my mother says payyannur municipality councillor

സിപിഐഎം വേട്ടയാടല്‍ തുടരുന്നു എന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഐഎം വിമതനായി ജയിച്ച സി. വൈശാഖ്. അംഗനവാടി ജീവനക്കാരിയായ അമ്മയെ സ്ഥലം മാറ്റാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. അമ്മക്കെതിരെ അഞ്ച് പരാതികള്‍ ആണ് നല്‍കിയത്. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ശേഷമാണ് ഇത്തരം സമീപനം. അംഗനവാടിയിലെ കുട്ടികളുടെ രക്ഷിതാക്കള്‍ ആണ് തന്നെ വിളിച്ച് സൂക്ഷിക്കണം എന്ന് അറിയിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. (cpim is targeting me and my mother says payyannur municipality councillor)

മുമ്പെങ്ങും ഇല്ലാത്ത വിധം തുടരെ പരാതി നല്‍കുകയാണ്. അംഗനവാടിയിലെ കുട്ടികള്‍ക്ക് ഒരു ക്ലബ് ബിരിയാണി നല്‍കിയതിന് പരാതി നല്‍കി. നമ്പൂതിരി കുട്ടിക്ക് ബിരിയാണി നിര്‍ബന്ധിച്ചു നല്‍കി എന്നൊക്കെയാണ് പരാതിയില്‍. അംഗനവാടിയില്‍ നമ്പൂതിരി കുട്ടി ഇല്ല. എട്ട് വര്‍ഷമായി കാര അംഗനവാടിയിലെ ടീച്ചര്‍ ആണ് അമ്മ. അന്നൊന്നും ഇത്തരം പരാതികള്‍ ഉണ്ടായിരുന്നില്ലെന്നും വൈശാഖ് പറഞ്ഞു.

Read Also: വിരുദുനഗർ പടക്ക നിർമ്മാണശാല സ്ഫോടനം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

അമ്മ പാര്‍ട്ടി അനുഭാവിയാണ്. ഇപ്പോഴും ഇടത് അനുകൂല യൂണിയന്റെ ഭാഗമാണ് അമ്മ. തന്നെ വേട്ടയാടിക്കോട്ടേ, കുടുംബത്തേ വേട്ടയാടുന്നതില്‍ നിന്ന് പിന്മാറണം. തന്നെ തളര്‍ത്താന്‍ ഉള്ള ശ്രമം ആണ്, പക്ഷെ താന്‍ തളരില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Story Highlights : cpim is targeting me and my mother says payyannur municipality councillor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here