Advertisement

സണ്‍സ്‌ക്രീന്‍ മേക്കപ്പ് പ്രൊഡക്റ്റല്ല, മരുന്നാണ്, ദിവസം 2 നേരമെങ്കിലും ഉപയോഗിക്കണം: ഡോ. സൗമ്യ സരിന്റെ വാക്കുകള്‍ തള്ളരുത്

April 24, 2026
Google News 3 minutes Read
dr. soumya sarin on the importance of sunscreen

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുകയും നിരവധി പേര്‍ക്ക് സൂര്യാതപമേല്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞ് ഡോ. സൗമ്യ സരിന്‍. സണ്‍സ്‌ക്രീന്‍ ലോഷനുകളും ക്രീമുകളും ഒരു സൗന്ദര്യവര്‍ധക വസ്തുവോ മേയ്ക്കപ്പോ അല്ലെന്നും ഒരു മരുന്ന് പോലെ ഉപയോഗിക്കേണ്ടതാണെന്നും സൗമ്യ പറഞ്ഞു. ട്വന്റിഫോറിന്റെ സംവാദ പരിപാടിയായ എന്‍കൗണ്ടര്‍ പ്രൈമില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ഡോ. സൗമ്യയുടെ പ്രതികരണം. (dr. soumya sarin on the importance of sunscreen)

ഡോ. സൗമ്യ സരിന്‍ പങ്കുവച്ച പ്രധാന നിര്‍ദേശങ്ങള്‍

  1. വേനല്‍ക്കാലത്ത് നിര്‍ബന്ധമായും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം.
  2. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി ഉപയോഗിക്കേണ്ട പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് മോയ്ച്യുറൈസിങ് ക്രീമും സണ്‍സ്‌ക്രീനും. മോയ്ച്യുറൈസര്‍ ഒഴിവാക്കിയാലും സണ്‍സ്‌ക്രീന്‍ ഒഴിവാക്കരുത്.
  3. SPF 50 എങ്കിലുമുള്ള സണ്‍സ്‌ക്രീന്‍ വേണം വേനല്‍ക്കാലത്ത് തിരഞ്ഞെടുക്കാന്‍.
  4. SPF മാത്രമല്ല യുവിഎ, യുവിബി തരംഗങ്ങളില്‍ നിന്നുള്ള സംരക്ഷണവും നല്‍കുന്നുണ്ടോ എന്ന് നോക്കണം. PA കുറഞ്ഞത് മൂന്ന് പ്ലസ് എങ്കിലുമുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം.
  5. സണ്‍സ്‌ക്രീന്‍ ഗുരുതര പാര്‍ശ്വഫലങ്ങളുള്ളതാണെന്ന പ്രചാരണം വാസ്തവവിരുദ്ധം. സൈഡ് എഫക്ട് എന്ന ഒറ്റ വാക്കില്‍ കുടുങ്ങിപ്പോകരുത്. എല്ലാ മരുന്നുകള്‍ക്കും ചില പാര്‍ശ്വഫലങ്ങളുണ്ടാകാം. എന്നാല്‍ അത് കഴിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ അതിലേറെ ഗുരുതരമാകാം.
  6. കുട്ടികളും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു
  7. വീട്ടിലിരിക്കുമ്പോള്‍ പോലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. ലൈറ്റുകള്‍ പോലും ചര്‍മ്മത്തെ ദോഷകരമായി ബാധിച്ചേക്കാം.
  8. 5-6 മണിക്കൂറുകള്‍ കൂടുമ്പോള്‍ സണ്‍സ്‌ക്രീന്‍ വീണ്ടും അപ്ലൈ ചെയ്യണം. ദിവസം മിനിമം രണ്ട് തവണയെങ്കിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം.

Story Highlights : dr. soumya sarin on the importance of sunscreen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here