Advertisement

അണലിയെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളി ചായ കുടിക്കാൻ കടയിലെത്തി; ഒടുവിൽ കടി കിട്ടി

April 24, 2026
Google News 1 minute Read
malappuram

മലപ്പുറം അരീക്കോട് പാമ്പിനെ പോക്കറ്റിലിട്ട് അഭ്യാസം. അണലിയെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളി ചായ കുടിക്കാൻ കടയിലെത്തി. ചായക്കടയിൽ ഇരിക്കുന്നതിനിടെ അരികിലുണ്ടായിരുന്ന ഒരാൾക്ക് പാമ്പിനെ കാണിച്ചുകൊടുത്തതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. ഇന്നലെയായിരുന്നു സംഭവം. ഇയാൾ പോക്കറ്റിൽ കൈയിട്ട് പാമ്പിനെ പുറത്തെടുത്ത് സ്ഥലത്ത് ആശങ്ക പരത്തിയിരുന്നു. പല തവണ ഇയാള്‍ക്ക് പാമ്പിന്റെ കടിയേല്‍ക്കുകയും ചെയ്തു. കടിയേറ്റതോടെ ഇയാളെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ ഇയാൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Story Highlights : Migrant labour coming with snake at malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here