Advertisement

ഡിവൈഎസ്പി മധു ബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം; മധു ബാബു കസ്റ്റഡി മര്‍ദനത്തില്‍ കോടതി ശിക്ഷിച്ച ഉദ്യോഗസ്ഥന്‍

April 24, 2026
Google News 2 minutes Read
Move to promote DySP Madhu Babu

എസ്എഫ്‌ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോടിനെ മര്‍ദിച്ചെന്ന ആരോപണത്തെതുടര്‍ന്ന് കോടതി ശിക്ഷിച്ച ഡിവൈഎസ്പി മധുബാബുവിന് എസ്പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം. കോടതി ശിക്ഷിച്ച വിവരം മറച്ചുവെച്ചാണ് മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കമെന്നാണ് സൂചന. (Move to promote DySP Madhu Babu)

എസ്പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ ഡിപാര്‍ട്ട്മെന്റല്‍ പ്രോമോഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഡിപിസിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. വിവാദത്തിന്റെ പേരില്‍ ക്രമസാമധാന ചുമതലയില്‍ നിന്ന് നേരത്തെ മധുബാബുവിനെ സര്‍ക്കാര്‍ മാറ്റിയിരുന്നു. നിലവില്‍ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ആലപ്പുഴ ഡിവൈഎസ്പിയാണ് മധു ബാബു.

Read Also: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് 2 പേർ മരിച്ച സംഭവം; ഭക്ഷ്യവിഷ ബാധ അല്ലെന്ന് രാസ പരിശോധന റിപ്പോർട്ട്

മധുബാബു അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയുമായി എസ്എഫ്ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോടുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. പിന്നാലെ മധുബാബു കോന്നി സിഐ ആയിരിക്കെ നിരവധി കേസുകളില്‍ പെടുത്തിയെന്നും ക്രൂരമായി ഉപദ്രവിച്ചുവെന്നും വിജയന്‍ ആചാരി എന്നയാള്‍ ആരോപണം ഉന്നയിച്ചിരുന്നു. മോഷണ സ്വര്‍ണം വാങ്ങിയെന്ന് പറഞ്ഞ് ഉപദ്രവിച്ചുവെന്നും മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചെന്നും ഉള്‍പ്പെടെ വിജയന്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നെല്ലാം ഇയാള്‍ക്കെതിരെ പരാതികളുയര്‍ന്നിരുന്നു. പരാതി പറയാനെത്തിയ തന്നോട് മധു മോശമായി പെരുമാറിയെന്ന് നിര്‍മാതാവ് ഷീല കുര്യനും ആരോപിച്ചിരുന്നു.

Story Highlights : Move to promote DySP Madhu Babu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here