Advertisement

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാന്‍ ഗ്യാസ് അടുപ്പില്‍ നിന്ന് തീ കൊളുത്തി; നൈറ്റിയില്‍ തീപിടിച്ച് യുവതി മരിച്ചു

April 24, 2026
Google News 2 minutes Read
baby diaper

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. കോട്ടയം ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറിലേക്ക് തീ കൊളുത്തുന്നതിനിടെ ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഗുരുതരമായി പൊള്ളലേറ്റ ജോമോളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം സംഭവിക്കുന്നത്. ഭര്‍ത്താവ് എബിസണ്‍. ഇവാനിയ മകളാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പങ്ങട തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.

Story Highlights : Woman dies after nightie catches fire after lighting fire from gas stove to burn baby’s diaper

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here