16 കാരിക്ക് 28 കാരൻ! കാസർഗോഡ് അഴീക്കൽ ജുമാമസ്ജിദിൽ ശൈശവ വിവാഹം; ഉസ്താദ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്
കാസർഗോഡ് ശൈശവ വിവാഹം, ഉസ്താദ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്. അഴീക്കൽ ജുമാമസ്ജിദിൽ നടന്ന ശൈശവ വിവാഹത്തിലാണ് കേസ്. എടച്ചാക്കൈ ബദർ നഗറിലെ ഷാബിർ ഷെയ്ഖ് (28) പെൺകുട്ടിയുടെ പിതാവ് , പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പറും എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദ് സെക്രട്ടറിയുമായ പി. കെ താജുദ്ദീൻ, ജുമാ മസ്ജിദിലെ ഉസ്താദ് റഹ്മത്തുള്ള എന്നിവരുടെ പേരിലാണ് ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വലിയപറമ്പ് പഞ്ചായത്തിലെ 16 കാരിയെ പടന്ന പഞ്ചായത്തിലെ പ്രവാസിയായ 28 കാരന് കല്യാണം നടത്തിയെന്നാണ് പരാതി. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഏപ്രിൽ 13ന് ഉസ്താദിൻറെ കാർമികത്വത്തിലാണ് ചടങ്ങ് നടന്നത്. നിയമംമൂലം നിരോധിച്ച ശൈശവ വിവാഹം തടയുന്നതിന് ചൈൽഡ് ലൈൻ തുടർ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ പറഞ്ഞു.
ശൈശവ വിവാഹത്തിന് പള്ളിക്കമ്മിറ്റി സെക്രട്ടറി ഒത്താശ ചെയ്തുകൊടുത്തുവെന്ന പരാതി നാട്ടുകാർ കാസർകോട് ചൈൽഡ് ലൈനിൽ ആണ് നൽകിയത്. തുടർന്നാണ് ജില്ലാ ശിശു ക്ഷേമ വികസന വകുപ്പിന് കീഴിലുള്ള ശൈശവ വിവാഹ നിരോധന ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്. പെൺകുട്ടിയുടെ വയസ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ പതിനാറുകാരി താമസിക്കുന്ന മഹല്ലിലെ കമ്മിറ്റി വിവാഹം നടത്തി കൊടുത്തിരുന്നില്ല.ഇതിനാലാണ് വരന്റെ നാട്ടിൽ വിവാഹം നടന്നത്. ഏപ്രിൽ 13 നായിരുന്നു ഉസ്താദിന്റെ കാർമ്മികത്വത്തിൽ പള്ളിയിൽ കല്ല്യാണം നടന്നത്.
Story Highlights : Child marriage at Azhikkal Juma Masjid, Kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




