മൂവാറ്റുപുഴയില്‍ ലഹരി പരിശോധനയ്ക്കിടെ യുവാവ് എംഡിഎംഎ വിഴുങ്ങി; യുവാവ് അവശനിലയില്‍
എറണാകുളം മൂവാറ്റുപുഴയില്‍ ലഹരി പരിശോധനയ്ക്കിടെ യുവാവ് രാസ ലഹരി വിഴുങ്ങി. തൊടുപുഴ സ്വദേശി ടോണി സാബു ആണ് എംഡിഎംഎ വിഴുങ്ങിയത്. അവശനിലയിലായ ടോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്നവരില്‍ നിന്ന് ചെറിയ അളവില്‍ കഞ്ചാവും എംഡി എം എയും പിടിച്ചെടുത്തു. (man swallowed MDMA during a police checking)
ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം നടന്നത്. കിഴക്കേക്കരയിലെ ഒരു രഹസ്യകേന്ദ്രത്തില്‍ നാലുപേര്‍ ലഹരി ഉപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. നാല് യുവാക്കളേയും പൊലീസ് പരിശോധിച്ച് വരുന്നതിനിടെയാണ് ടോണി എംഡിഎംഎ വിഴുങ്ങിയത്.
Read Also: സൂര്യാതപമേറ്റാല്‍ എന്താണ് ചെയ്യേണ്ടത്? കുട്ടികളെ എങ്ങനെ ശ്രദ്ധിക്കണം? ഡോ. സൗമ്യ സരിന്‍ പറയുന്നു
രാസലഹരി വിഴുങ്ങിയയുടന്‍ യുവാവ് അവശനായി. ഉടന്‍ തന്നെ പൊലീസ് ഇയാളെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമെന്നാണ് ഡോക്ടേഴ്‌സ് അറിയിക്കുന്നത്. ആശുപത്രി വിട്ടാലുടന്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
Story Highlights : man swallowed MDMA during a police checking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




