Advertisement

മൂന്നാറിലെ സ്ഥിതി ഗുരുതരം; യുവി ഇന്‍ഡക്ട്‌സ് നിരക്ക് എട്ടിലെത്തി; നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണം

April 25, 2026
Google News 2 minutes Read

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു. മൂന്നാറിലെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവി ഇന്‍ഡക്ട്‌സ് നിരക്ക് എട്ടിലെത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. (UV index rate has reached eight in munnar)

യുവി ഇന്‍ഡക്ട്‌സ് നിരക്ക് ഒന്‍പതിലെത്തിയാല്‍ റെഡ് അലേര്‍ട്ട് നല്‍കേണ്ട സാഹചര്യമാണ്. ഈ പശ്ചാത്തലത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ തലയും ശരീരവും മറയ്ക്കണമെന്നാണ് നിര്‍ദേശം. വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ടൂറിസം വകുപ്പിനും ഡിടിപിസിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read Also: കോഴിക്കോട് ബൈക്കിൽ സഞ്ചരിച്ച 2 പേർക്ക് സൂര്യതപമേറ്റു, കൊല്ലത്ത് വയോധികൻ പൊള്ളലേറ്റ് മരിച്ചു; വിവിധയിടങ്ങളിൽ ആളുകള്‍ക്ക് പൊള്ളലേറ്റു

ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്. കൊല്ലം കുന്നിക്കോട് കൃഷിയിടത്തില്‍ വയോധികന്‍ മരിച്ചത് സൂര്യാഘാതമേറ്റെന്നാണ് സംശയമുണ്ട്. മരിച്ച ബേബിയുടെ ഇരുകൈകളിലും പൊള്ളലേറ്റ് തൊലി ഇളകിയ പാടുകളുണ്ട്. പൊതുവിടങ്ങളില്‍ വെള്ളം, ഉറപ്പാക്കാനും സൂര്യാഘാത പ്രഥമ ശുശ്രൂഷ നല്‍കാനും സര്‍ക്കാര്‍ തീരുമാനമെടുത്തു. പകല്‍ സമയത്ത് അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍ നിര്‍ദേശിച്ചു. സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. അതേസമയം അഞ്ച് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Story Highlights : UV index rate has reached eight in munnar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here