ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി; രാജ്യസഭാ അധ്യക്ഷന് കത്തുനല്‍കി
ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി. സഞ്ജയ് സിങ് എംപി രാജ്യസഭ അധ്യക്ഷന്‍ സി പി രാധാകൃഷ്ണന് കത്ത് നല്‍കി. ആംആദ്മി പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ എംഎല്‍എമാരുമായി അരവിന്ദ് കെജ്‌രിവാള്‍ ചര്‍ച്ച നടത്തും. അതേസമയം പാര്‍ട്ടി വിട്ട എംപിമാര്‍ക്ക് എതിരെ പ്രതിഷേധം ശക്തം. (AAP submits petition to Rajya Sabha Chairman seeking disqualification of seven MPs )
രാഘവ് ചദ്ദ അടക്കം പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയ ഏഴ് രാജ്യസഭാ എംപിമാരെയും അയോഗ്യരാക്കണമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം.ഇക്കാര്യം ചൂണ്ടികാട്ടി സഞ്ജയ് സിങ് എംപി രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി രാധാകൃഷ്ണന് കത്ത് നല്‍കി.
അതേസമയം ഹര്‍ഭജന്‍ സിങ് അടക്കമുള്ള എംപിമാര്‍ക്ക് എതിരെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. പിന്നാലെ ഹര്‍ഭജന്‍ സിംഗിന്റെ സുരക്ഷ സുരക്ഷ Z പ്ലസ് ആയി കേന്ദ്രം ഉയര്‍ത്തി. അതിനിടെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുന്നത് തടയാന്‍ ആം ആദ്മി പാര്‍ട്ടി നീക്കങ്ങള്‍ ആരംഭിച്ചു.പഞ്ചാബിലെയും, ഡല്‍ഹിയിലെയും എംഎല്‍എമാരുമായി കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ ചര്‍ച്ച നടത്തും.കേജ്രിവാള്‍ ഉള്‍പ്പെടെയുള്ള മുന്‍നിര നേതാക്കള്‍ സംഘടന രംഗത്ത് സജീവമല്ല എന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കം.
Story Highlights : AAP submits petition to Rajya Sabha Chairman seeking disqualification of seven MPs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




