Advertisement

അപ്രഖ്യാപിത പവര്‍കട്ടില്‍ വലഞ്ഞ് ജനം; വൈദ്യുതി നിയന്ത്രണം നീട്ടേണ്ടി വകുമോ എന്ന ആശങ്കയില്‍ കെഎസ്ഇബി

April 26, 2026
Google News 2 minutes Read
set back for KSEB in power purchase agreement

സംസ്ഥാനത്തെ അപ്രഖ്യാപിത പവര്‍കട്ടില്‍ വലഞ്ഞ് ജനം. വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായി 10 മുതല്‍ 15 മിനിറ്റ് വരെ സംസ്ഥാനത്ത് പവര്‍കട്ട് വ്യാപകം.അതി കഠിനമായ ചൂട് തുടരുന്നതിനിടെ, സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും കുതിച്ചുയരുകയാണ്. ശനിയാഴ്ചത്തെ മൊത്തം വൈദ്യുതി ഉപയോഗം 115.075 ദശലക്ഷം യൂണിറ്റായിരുന്നു. ശനിയാഴ്ചത്തെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5770 മെഗാവാട്ടുമായി. വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ട് വ്യാപകമായി. (: electricity consumption in kerala increasing)

കൊല്ലം ചവറ, പന്മന, കരുനാഗപ്പള്ളി മേഖലകളില്‍ പ്രദേശവാസികള്‍ കഴിഞ്ഞ ദിവസം കെഎസ്ഇബി ഓഫീസിനുള്ളില്‍ പ്രതിഷേധിച്ചു. നിലവില്‍ വൈദ്യുതി നിയന്ത്രണം എന്ന നിലയില്‍ നടപ്പാക്കുന്ന പത്ത് മുതല്‍ 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡിങ് അരമണിക്കൂര്‍ ഷെഡ്യൂള്‍ഡ് ലോഡ് ഷെഡിങ് ആക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് കെഎസ്ഇബി. അതിനിടെ അടിയന്തര സാഹചര്യത്തില്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി.യൂണിറ്റില്‍ പരമാവധി പത്തു രൂപ നിരക്കില്‍ ദിവസേന 250 മെഗാവാട്ട് വരെ വൈദ്യുതി പുറത്തുനിന്ന് വാങ്ങാനാണ് അനുമതി നല്‍കിയത്.മെയ് 15 വരെയാണ് കാലാവധി.

Read Also: വേനല്‍ക്കാലത്തും കഠിനമായ വ്യായാമങ്ങള്‍ ചെയ്യാമോ? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

എന്നാല്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്‍ കെഎസ്ഇബിക്ക് ആശങ്കയുണ്ട്.Day Ahead Market വ്യവസ്ഥ പ്രകാരം വൈദ്യുതി വാങ്ങാനുള്ള അനുമതിയാണ് റെഗുലേറ്ററി കമ്മീഷന്‍ നല്‍കിയിരിക്കുന്നത്. ദിവസ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ വൈദ്യുതി ലഭ്യമല്ലെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു. കനത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനന്തര വൈദ്യുതി വാങ്ങുന്നതിന് ദേശീയ തലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് തിരിച്ചടി.ദീര്‍ഘകാല കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ വൈദ്യുതി വാങ്ങാനുള്ള അനുമതിയാണ് കെഎസ്ഇബി തേടിയിരുന്നത്. സംസ്ഥാനത്തെ ആഭ്യന്തര ഉല്‍പാദനവും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.1279.59 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ജലം മാത്രമാണ് കെഎസ്ഇബി ഡാമുകളില്‍ അവശേഷിക്കുന്നത്.

Story Highlights : electricity consumption in kerala increasing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here