യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക് ഇറാന് താൽപ്പര്യമുണ്ടെങ്കിൽ അമേരിക്കയെ വിളിക്കാം; ഡോണൾഡ് ട്രംപ്
ഇറാനുമായുള്ള സമാധാന ചർച്ചയ്ക്ക് ചർച്ചക്ക് വാതിൽ തുറന്ന് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക് താത്പ്പര്യമുണ്ടെങ്കിൽ ഇറാന് അമേരിക്കയെ വിളിക്കാം. സംസാരിക്കണമെങ്കിൽ ഇറാന് നേരിട്ട് തന്നെ ഫോണിൽ വിളിക്കാമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇസ്ലാമബാദിൽ വെച്ച് നടക്കേണ്ടിയിരുന്ന ചർച്ച പാതിവഴിയിൽ അമേരിക്ക ഉപേക്ഷിച്ചിരുന്നു. അതേസമയം, ഇറാൻ വിദേശകാര്യ മന്ത്രി അബാസ് അരാഗ്ച്ചി വീണ്ടും പാകിസ്താനിൽ എത്തി. ഒമാൻ സുൽത്താനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇറാൻ വിദേശകാര്യ മന്ത്രി പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ തിരിച്ചെത്തിയത്. പാക്ക് സന്ദർശനത്തിന് ശേഷം അരഗ്ചി റഷ്യയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. അതിനിടെ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപും സ്റ്റാർമറും ചർച്ച നടത്തി. ഇരു നേതാക്കളും ഫോണിലൂടെയാണ് സംസാരിച്ചത്. എണ്ണവില കുതിച്ചുയരുന്നതും ഇറാനെതിരായ നാവിക ഉപരോധവും ചർച്ചയായെന്നാണ് റിപ്പോർട്ട്.
Story Highlights : Iran can call US if it wants to talk to end war: Donald Trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




