വേനല്‍ക്കാലത്തും കഠിനമായ വ്യായാമങ്ങള്‍ ചെയ്യാമോ? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
സംസ്ഥാനം വിയര്‍ത്തൊലിക്കുന്ന ഈ സമയത്ത് നമ്മുടെ ദിവസേനെയുള്ള വ്യായാമം ഏത് വിധത്തിലാക്കണമെന്നത് പലര്‍ക്കുമുള്ള സംശയമാണ്. വേനല്‍ക്കാലത്ത് നിര്‍ജലീകരണം, സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങളുടെ ആശങ്ക വര്‍ധിക്കുമ്പോള്‍ വ്യായാമം ചെയ്യുന്നവര്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? വിശദമായി പരിശോധിക്കാം. ( Is it safe to exercise during summer? Tips to remember)
കഠിനമായ വെയിലും ചൂടുമുള്ള സമയങ്ങളില്‍ വ്യായാമം പരമാവധി ഒഴിവാക്കേണ്ടതാണ്. അതായത് രാവിലെ 11 മണിക്കും 3 മണിക്കും ഇടയിലുള്ള സമയത്തെ വ്യായാമം ഒഴിവാക്കണം. പുലര്‍ച്ചെയോ അതോ സന്ധ്യയ്‌ക്കോ രാത്രിയോ മാത്രം വ്യായാമം ചെയ്യുന്നതാണ് ഉത്തമം.
വളരെ ജലനഷ്ടമുണ്ടാകുന്ന സമയാണ് വേനല്‍ക്കാലം. സാധാരണ ഏത് മനുഷ്യനും കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളം കുടിയ്‌ക്കേണ്ടതുണ്ട്. വ്യായാമം ചെയ്യുന്നവര്‍ അതിലും കൂടുതല്‍ വെള്ളം കുടിക്കണം. വ്യായാമത്തിന് മുമ്പ് കുറഞ്ഞത് രണ്ട് ഗ്ലാസെങ്കിലും വെള്ളം കുടിയ്ക്കണം. നാരങ്ങാവെള്ളം, സംഭാരം, കഞ്ഞിവെള്ളം, ജ്യൂസുകള്‍ മുതലായവയും കുടിയ്‌ക്കേണ്ടതാണ്.
ധാരാളം ജലാംശവും ഫൈബറുമുള്ള പഴങ്ങളും പച്ചക്കറികളും കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്തുക
അയഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. വ്യായാമം ചെയ്യുമ്പോള്‍ ഒരുപാട് കടുത്ത നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക
വര്‍ക്കൗട്ടിന് ശേഷം നന്നായി വെള്ളം കുടിക്കണം.
അമിതമായി മസാല ചേര്‍ത്ത, അമിതമായി എരിവുള്ള, എണ്ണയില്‍ വറുത്തുപൊരിച്ച ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാം
സോഡകള്‍, മധുരം ചേര്‍ത്ത എനര്‍ജി ഡ്രിങ്കുകള്‍, സ്റ്റാമിന കൂട്ടാനുള്ള ഡ്രിങ്കുകള്‍ എന്നിവ ഈ സമയത്ത് പരമാവധി ഒഴിവാക്കാം.
ഒറ്റയടിക്ക് കഠിനമായ വ്യായാമം ചെയ്യരുത്. വാമപ്പ് ചെയ്ത ശേഷം തളര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട് മാത്രം മറ്റ് വര്‍ക്കൗട്ടുകളിലേക്ക് കടക്കുക.
ഇന്‍ഡോര്‍ വര്‍ക്കൗട്ടുകളും നീന്തല്‍ ഉള്‍പ്പെടെയുള്ള വര്‍ക്കൗട്ടുകളുമാണ് ചൂടുകാലത്ത് അഭികാമ്യം.
ചില ഹൈ പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ ശരീരത്തിലെ ചൂട് ഉയര്‍ത്തുന്നു. അതിനാല്‍ വേനല്‍ക്കാലത്ത് പ്രോട്ടീന്‍ ഇന്‍ടേക്ക് വല്ലാതെ കൂട്ടാതിരിക്കുക.
Story Highlights : Is it safe to exercise during summer? Tips to remember
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




