Advertisement

കരുനാഗപ്പള്ളി അലുവ അതുല്‍ കൊലപാതകം: സ്വിഫ്റ്റ് കാറിന്റെ ഉടമ അജ്മല്‍ പിടിയില്‍

April 26, 2026
Google News 2 minutes Read
aluva athul murder case

കരുനാഗപ്പള്ളി അലുവ അതുല്‍ കൊലപാതകക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. കടത്തൂര്‍ സ്വദേശി അജ്മല്‍ ആണ് അറസ്റ്റിലായത്. പ്രതികളില്‍ ചിലര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറിന്റെ ഉടമസ്ഥനാണ് അജ്മല്‍. കേസില്‍ ഇതുവരെ അറസ്റ്റിലായത് 13 പ്രതികള്‍. (Karunagappally Aluva Athul murder one more accused arrested)

അലുവ അതുല്‍ സഞ്ചരിച്ചിരുന്ന കാറിനെ സ്ലോ ഡൌണ്‍ ചെയ്പ്പിക്കുകയായിരുന്നു സ്വിഫ്റ്റ് കാറിന്റെ ഉദ്ദേശം. സ്വിഫ്റ്റ് കാര്‍ മുന്നിലും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ ഇന്നോവ കാറിലായുമായാണ് അതുല്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്നത്. സ്വിഫ്റ്റ് കാറിന്റെ ഉടമസ്തനാണ് അജ്മല്‍. ഗൂഢാലോചനയിലും അജ്മല്‍ പങ്കാളിയാണ്. പ്രതികളില്‍ ചിലര്‍ സംഭവത്തിന് ശേഷം രക്ഷപ്പെട്ടതും അജ്മലിന്റെ വാഹനത്തില്‍ തന്നെ. സംഭവ സമയത്തും അജ്മല്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. കേസില്‍ 13 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്.

Read Also: ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ പിതാവ്; പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

അതേസമയം അറസ്റ്റിലായ ഷാന്‍ മോന്‍, അന്‍ഷാദ് എന്നിവരുടെ കസ്റ്റഡി കാലാവധി കഴിഞ്ഞു. കൊലപാതകത്തിന് ഇന്നോവ വാഹനം നല്‍കി സഹായിച്ചത് താന്‍ എന്ന് ഷാന്‍മോന്‍ സമ്മതിച്ചു. അതുല്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ തന്നെയും വകവരുത്തുമായിരുന്നെന്നും അതുകൊണ്ട് അലുവ അതുല്‍ മരിക്കേണ്ടത് തന്റെയും കൂടി ആവശ്യം ആയിരുന്നെന്നുമായിരുന്നു കായംകുളം സ്വദേശി ഷാന്‍മോന്റെ മൊഴി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാമെന്നാണ് പോലീസ് പറയുന്നത്. എത്രയും വേഗം ബാക്കി പ്രതികളെ പിടികൂടി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് തീരുമാനം. ജിം സന്തോഷ് വധക്കേസിലും 90 ദിവസത്തിന് മുന്‍പ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മാര്‍ച്ച് 14 നാണ് അലുവ അതുല്‍ കൊല്ലപ്പെടുന്നത്.

Story Highlights : Karunagappally Aluva Athul murder one more accused arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here