Advertisement

ഇറ്റലിയെ രക്ഷിക്കാന്‍ പെപ് ഗാര്‍ഡിയോള വരുമോ?; സിറ്റി വിട്ടാല്‍ ഇറ്റലിയുടെ പരിശീലകനാകുമെന്ന് വിവരം

April 26, 2026
Google News 1 minute Read
Pep Guardiola

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗല്‍ കഷ്ടകാലത്തിലൂടെ പൊയ്‌ക്കൊണ്ടിരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ പട്ടികയില്‍ ഒന്നാമതെത്തിക്കുന്നത് വരെ വിശ്രമമില്ലാതെ പണിയെടുത്ത പരിശീലകനാണ് ഒരു കാലത്ത് ബാഴ്‌സലോണക്കായി ഡിഫന്‍സീവ് മിഡ് ഫീല്‍ഡറായി തിളങ്ങിയ സ്പാനിഷ് ഫുട്‌ബോള്‍ പെപ് ഗാര്‍ഡിയോള. വളരെ കാലമായി സിറ്റിയുടെ കോച്ചായിരിക്കുന്ന ഗാര്‍ഡിയോള ഇപ്പോള്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സിറ്റിയില്‍ പരിശീലകനായി ഗാര്‍ഡിയോള അധികകാ ലമുണ്ടാകില്ലെന്നതാണ് പറഞ്ഞുവരുന്നത്. എന്നാല്‍ സിറ്റി വിട്ടാല്‍ സ്പാനിഷ് പരിശീലകന്‍ ഏതു ടീമിനെ പരിശീലിപ്പിക്കുമെന്നതായിരുന്നു സോക്കര്‍ ലോകത്തെ ആകാംഷ. ഏറെക്കാലമായി ഫുട്‌ബോള്‍ ലോകത്ത് ആകാംക്ഷ ഉയര്‍ത്തുന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരമായിരിക്കുന്നു. കഴിഞ്ഞദിവസം ഇറ്റാലിയന്‍ പത്രമായ ലാ ഗസറ്റ ഡെല്ലോ സ്‌പോര്‍ട് പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ഗാര്‍ഡിയോള ആരാധകരുടെ ആകാംഷ അടക്കിയിരിക്കുന്നത്. സിറ്റി വിട്് വിരുന്ന പെപ് ഗാര്‍ഡിയോളയെ ദേശീയ ടീമിന്റെ പരിശീലകനാക്കാന്‍ കാത്തിരിക്കുകയാണ് ഇറ്റലി എന്നതാണ് പത്രത്തിന്റെ റിപ്പോര്‍ട്ട്.

പ്രീമിയര്‍ ലീഗില്‍ സിറ്റിയും ആര്‍സനലും തമ്മിലെ കിരീടപ്പോര് ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോഴാണ് ഗാര്‍ഡിയോള ക്ലബ് വിട്ടുപോരുന്നതെന്നതും കൗതുകമുണര്‍ത്തുന്നതാണ്. ക്ലബ്ബുമായി അടുത്തവര്‍ഷം വരെ കരാറുണ്ടെങ്കിലും ഗാര്‍ഡിയോള വിട്ടുപോകുമെന്ന് ഏതാണ്ടുറപ്പായെന്നാണ് വിവരം.

Story Highlights: Pep Guardiola is leaving Manchester City

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here