Advertisement

ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

April 26, 2026
Google News 3 minutes Read
yellow alert

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. (rain will likely starts from Wednesday, Yellow alert for four districts)

സംസ്ഥാനത്ത് കൊടുംചൂടില്‍ ജനം വലയുന്നതിനിടെയാണ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വേനല്‍മഴ വന്നേക്കുമെന്ന ആശ്വാസകരമായ വാര്‍ത്ത എത്തിയിരിക്കുന്നത്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ താപനിലയുമായി ബന്ധപ്പെട്ട യെല്ലോ അലേര്‍ട്ട് ഇന്നും നല്‍കിയിട്ടുണ്ട്. ജാഗ്രത തുടരണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും സംസ്ഥാനത്ത് നിരവധി പേര്‍ക്ക് സൂര്യാതപമേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

Read Also: എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി

മലയോര മേഖലകളില്‍ വരും ദിവസങ്ങളില്‍ വേനല്‍മഴ ലഭിച്ചേക്കുമെന്നാണ് വിവരം. ബുധനാഴ്ച മുതല്‍ വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ വ്യാഴാഴ്ചയും യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.

Story Highlights : rain will likely starts from Wednesday, Yellow alert for four districts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here