Advertisement

പരുക്ക് പറ്റിയിരുന്നു, കാണുമ്പോൾ വീണാ ജോർജ് അവശയായിരുന്നു; ആയുധം കൊണ്ട് പരുക്കേറ്റതായി പറഞ്ഞിട്ടില്ല: എ എൻ ഷംസീർ

April 27, 2026
Google News 2 minutes Read

മന്ത്രി വീണാ ജോർജിന് എതിരായ ആക്രമണത്തിൽ വിശദീകരണവുമായി സ്പീക്കർ എ എൻ ഷംസീർ. മന്ത്രി വീണാ ജോർജിന് പരുക്ക് പറ്റിയിട്ടുണ്ടായിരുന്നു, അവർ അവശയായിരുന്നു. ആയുധം കൊണ്ട് പരിക്കുപറ്റിയെന്ന് പറഞ്ഞിട്ടില്ലെന്ന് ഷംസീർ. ആയുധം കൊണ്ടാണ് പരുക്കെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഞാൻ കാണുമ്പോൾ ആരോഗ്യമന്ത്രി അവശയായിരുന്നു.

സഭാംഗം അവശയായി പ്ലാറ്റ്ഫോമിൽ ഇരിക്കുമ്പോൾ വന്ദേ ഭാരതിൽ കയറി പോകാൻ എനിക്ക് കഴിയുമായിരുന്നില്ല. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമായിരുന്നു. അതിനുള്ള ക്രമീകരണങ്ങൾ നടത്തിയെന്നും സ്‌പീക്കർ വിശദീകരിച്ചു. വനിതാ മന്ത്രിക്ക് നേരെ എന്തുകൊണ്ട് കെഎസ്‌യു പെൺകുട്ടികൾ സമരത്തിന് വന്നില്ല.

പങ്കെടുക്കുമ്പോൾ ജയിലിൽ കിടക്കേണ്ടി വരും. ജയിലിൽ കിടത്തിയത് എന്തോ അപരാധം എന്നാണ് കോൺഗ്രസ് പറയുന്നത്. ജനാധിപത്യത്തിൽ സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. അതിൻറെ ഭാഗമായി ജയിലിലും കിടക്കേണ്ടി വരുമെന്നും എ എൻ ഷംസീർ വ്യക്തമാക്കി.

സ്പീക്കർ എന്ന നിലയിൽ അവസാനത്തെ പരിപാടിയാണ്. മൂന്നരവർഷത്തിൽ ഏറെ സ്പീക്കർ ആയി ഇരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും സഹകരിച്ചു. നിയമപരിഷ്കാരങ്ങൾ നടപ്പാക്കി. പൊതുജനങ്ങൾക്കായി സഭ തുറന്ന് കൊടുത്തു. ലൈബ്രറിയും പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു.പുസ്തകോത്സവം സംഘടിപ്പിച്ചു. സാമാജികർ സഭയെ ഗൗരവമായി കാണണമെന്ന് ഷംസീർ പറഞ്ഞു.

ഇതാണ് ഇനി വരാൻ പോകുന്നവരോട് പറയാൻ ഉള്ളത്. സമാജികർ സഭക്ക് ഉള്ളിൽ ഇരിക്കണം .രണ്ട് ഭാഗത്തും ഈ സ്ഥിതി ഉണ്ട്. പുതിയതായി വരുന്ന MLA മാർ സഭയെ ഗൗരവമായി കാണണം. സ്പീക്കർ ആയി ഇരുന്നപ്പോൾ ഏറെ അഭിമാനം ഉണ്ടായി. പാർട്ടിയും ജനവും ഏല്പിച്ച ദൗത്യം നല്ല രീതിയിൽ ചെയ്തു.

ഭരണ പ്രതിപക്ഷ വ്യത്യമില്ലാതെ സഭക്ക് ഉള്ളിൽ നടക്കുന്ന പ്രതിഷേധം ജനങ്ങൾ കാണുന്നുണ്ട്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിച്ചു. രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകും. തുടർഭരണം ഉറപ്പ് എന്നും ഷംസീർ കൂട്ടിച്ചേർത്തു.

Story Highlights : an shamseer about veena george attack in kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here