Advertisement

ആർഎംപി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനായി പ്രവൃത്തിച്ച വിരോധമാണ് പിന്നിലെന്ന് K K രമ

April 27, 2026
Google News 1 minute Read
k k rema

കോഴിക്കോട് നാദാപുരത്ത് ആർഎംപി പ്രവർത്തകന്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളിയത് വൃത്തിഹീനമായ പ്രവൃത്തിയെന്ന് കെ.കെ. രമ. നിയമസഭ തെരഞ്ഞെടുപ്പില് പ്രവൃത്തിച്ച വിരോധമാണ് പിന്നിൽ. കുറ്റക്കാർക്കെതിരെ നടപടി വേണം.

കേരളത്തെ ലജ്ജിപ്പിക്കുന്ന പ്രവൃത്തിയാണിതെന്നും രാഷ്ട്രീയ വിരോധമാണ് ഹീന കൃത്യത്തിന് കാരണമെന്നും കെ.കെ. രമ പറഞ്ഞു. പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം. ഈ പ്രവൃത്തി ചെയ്തവർ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നും കെ.കെ. രമ ചോദിച്ചു.

മനോജിന് പ്രശ്നമുണ്ടായത് ആർഎംപി പ്രവർത്തകൻ ആയതുകൊണ്ടാണെന്നും രമ പറഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫിനു വേണ്ടി മനോജ് സജീവമായി പ്രവർത്തിച്ചിരുന്നു. അടിയന്തരമായ നടപടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് രമ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തൂണേരിയിൽ ആർഎംപി പ്രവർത്തകൻ്റെ വീട്ടിലെ കിണറിൽ വിസർജം തള്ളിതായി നാദാപുരം പൊലീസിൽ പരാതി നൽകിയത്. പട്ടാണിയിലെ തുമ്പോളി പോയിൽ മനോജന്റെ വീട്ടിലെ കിണറ്റിലാണ് മനുഷ്യ വിസർജ്യം തള്ളി കുടി വെള്ളം മലീമസമാക്കിയത്. തെരഞ്ഞെടുപ്പ് കാലത്തു യുഡിഫിന് വേണ്ടി പ്രവർത്തിച്ച തിന്റെ പ്രതികാരമാണ് വിസർജ്യം തള്ളിയതിന് കാരണമെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു.

Story Highlights : dumping human excreta in well of rmp workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here