Advertisement

രാത്രി ഭക്ഷണം വളരെ വൈകിയാണോ കഴിയ്ക്കാറ്? ഈ ശീലം അപകടകരമെന്ന് പറയാനുള്ള കാരണം ഇതൊക്കെയാണ്

April 27, 2026
Google News 3 minutes Read
late night dinner

ജോലിത്തിരക്കുകയും മറ്റും കാരണവും വിശപ്പുവരാത്തതിനാലും രാത്രിയിലെ ക്രേവിങ്‌സ് നിയന്ത്രിക്കാനാകാത്തതിനാലും ഒക്കെയാണ് പലരും വളരെ വൈകി രാത്രി ഭക്ഷണം കഴിക്കുന്നത്. അത്താഴം രാത്രി 9 മണിക്കോ പത്ത് മണിക്കോ അതിലുമേറെ വൈകിയോ കഴിക്കുന്നവര്‍ ഏറെയാണ്. അത്താഴം നേരത്തെ കഴിയ്ക്കണമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് ഇത് പറയുന്നതെന്ന ശരിയായ ധാരണ പലര്‍ക്കുമില്ല. ലേറ്റായി അത്താഴം കഴിയ്ക്കുന്നത് വളരെ അപകടകരമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കാം. (Why you should avoid eating dinner late at night)

ശരീരത്തിനുമുണ്ടൊരു ക്ലോക്ക്

നമ്മുടെ ശരീരത്തിന്റെ സമയതാളങ്ങളും പ്രവര്‍ത്തനങ്ങളും സിര്‍കാഡിയന്‍ റിതം എന്നതിലൂടെയാണ് നിയന്ത്രിക്കപ്പെടുന്നത്. നമ്മുടെ ഉറക്കത്തിന്റേയും ഉണര്‍ച്ചയുടേയും താളമെല്ലാം ഇതുമൂലമാണ് നിയന്ത്രിക്കപ്പെടുന്നത്. ഇതിലുണ്ടാകുന്ന താളപ്പിഴകള്‍ അമിത വണ്ണം ഉള്‍പ്പെടെയുള്ള പലവിധ പ്രശ്‌നങ്ങളിലേക്കും രോഗങ്ങളിലേക്കുമുള്ള വഴിവെട്ടുന്നുണ്ട്. വളരെ വൈകി ഭക്ഷണം കഴിക്കുന്നതും വളരെ വൈകി ഉറങ്ങുന്നതും ഈ സിര്‍കാഡിയന്‍ റിതത്തെ ദോഷകരമായി ബാധിക്കും.

മെറ്റബോളിസം

നമ്മള്‍ വിചാരിക്കുന്നതിലും വലിയ ആഘാതമാണ് വൈകിയുള്ള അത്താഴം നമ്മുടെ മെറ്റബോളിസത്തില്‍ ഏല്‍പ്പിക്കുന്നത്. വൈകി ഭക്ഷണം കഴിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. മെറ്റബോളിസം സാരമായി ബാധിക്കപ്പെടുന്നതിനാല്‍ തന്നെ സാധാരണ ഉറക്കത്തിന്റെ സമയത്ത് നടക്കുന്നതിനേക്കാള്‍ കുറഞ്ഞ ഫാറ്റ് മെറ്റബോളിസം മാത്രമേ വൈകി അത്താഴം കഴിയ്ക്കുന്നവരില്‍ നടക്കുന്നുള്ളൂ. ഇത് കാലക്രമത്തില്‍ കുടവയറുണ്ടാക്കാന്‍ കാരണമാകുന്നു.

Read Also: 24 വയസുകാരന്റെ സ്‌കാനിങ് ഫലത്തില്‍ വന്‍ പിഴവ്; യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് വിചിത്ര സ്‌കാനിങ് ഫലം; തിരു. മെഡിക്കല്‍ കോളജിനെതിരെ ഗുരുതര പരാതി

ഉറക്കം, ദഹനം

രാത്രി നമ്മുടെ ശരീരം വിശ്രമിക്കേണ്ട സമയമാണ്. വൈകി ഭക്ഷണം കഴിയ്ക്കുമ്പോള്‍ സ്വാഭാവികമായും ശരീരം വിശ്രമത്തിന്റെ അവസ്ഥയില്‍ നിന്ന് സജീവമായി ദഹനപ്രക്രിയയില്‍ ഏര്‍പ്പെടേണ്ടുന്ന അവസ്ഥയിലേക്ക് മാറ്റപ്പെടുന്നു. ഇത് ഉറക്കം തടസപ്പെടുത്തുന്നു. മാത്രമല്ല ഇത് ഗ്യാസ്ട്രബിള്‍, പുളിച്ചുതികട്ടല്‍, അസിഡിറ്റി പോലുള്ള ദഹനപ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്.

വൃക്കകളുടെ ആരോഗ്യം

ശരീരത്തിന് രാത്രിയില്‍ ശരിയായ വിശ്രമം ലഭിക്കാത്തത് വൃക്കകളുടെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടാതെ സിര്‍കാഡിയന്‍ റിതത്തിന്റെ താളപ്പിഴകള്‍ ചില ക്യാന്‍സറുകള്‍ക്ക് പോലും കാരണമായേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങള്‍ക്ക് വല്ലാത്ത സ്‌ട്രെസ് ഉണ്ടെങ്കില്‍, നിങ്ങള്‍ വളരെ വൈകിയാണ് അത്താഴം കഴിയ്ക്കുന്നതെങ്കില്‍ അത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിന് മേല്‍ ഇരട്ടി ആഘാതം ഏല്‍പ്പിക്കുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.

Story Highlights : Why you should avoid eating dinner late at night

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here