കമ്പനി ശമ്പളം തടഞ്ഞുവച്ചതിന്റെ പക തീര്‍ത്തത് ഐപിഎല്‍ നടക്കുന്ന സ്റ്റേഡിയത്തിലെ സിസിടിവികള്‍ വിച്ഛേദിച്ച്; 240 സിസിടിവികള്‍ കട്ട് ചെയ്ത യുവാക്കള്‍ പിടിയില്‍
ഐപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാവീഴ്ച. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കളിക്ക് തൊട്ടുമുമ്പായി ഇരുനൂറിലേറെ സിസിടിവി ക്യാമറകള്‍ വിച്ഛേദിക്കപ്പെടുകയായിരുന്നു. സിസിടിവി വിച്ഛേദിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പനി ശമ്പളം തടഞ്ഞുവച്ചതിലുള്ള ദേഷ്യം മൂലമാണ് സിസിടിവികള്‍ കട്ട് ചെയ്തതെന്ന് പ്രതികള്‍ മൊഴി നല്‍കി. ( 2 staffers cut 240 CCTV feeds on IPL match day in stadium)
ഐവിഎസ് ഡിജിറ്റല്‍ സൊല്യൂഷന്‍സിലെ ജീവനക്കാരായ ചിത്രദുര്‍ഗ സ്വദേശി മഞ്ജുനാഥ്, ഉത്തര്‍പ്രദേശ് സ്വദേശി അബ്ദുള്‍ കലാം എന്നിവരാണ് പിടിയിലായത്. ഏപ്രില്‍ 24 ന് ആര്‍സിബിയും ഗുജറാത്ത് ടൈറ്റന്‍സും തമ്മിളുള്ള മത്സരത്തിനു മണിക്കൂറുകള്‍ക്കുമുമ്പാണ് സിസിടിവികള്‍ കട്ടായത്. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ബാക്ക് അപ്പ് പ്ലാനുകളിലൂടെ റിയല്‍ ടൈം മോണിറ്ററിങ് പുനസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു.
Read Also: പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു; ബെംഗളൂരിലെ വാഹനാപകടത്തിൽ 2 മലയാളികൾ മരിച്ചു
മഞ്ജുനാഥും അബ്ദുള്‍ കലാമും സ്റ്റേഡിയത്തിലെ സിസിടിവി സെര്‍വര്‍ റൂമിലേക്ക് അനധികൃതമായി കടന്നുകയറിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇവരുടെ കൈയിലുണ്ടായിരുന്നത് ഡീആക്ടിവേറ്റ് ചെയ്യപ്പെട്ട ആക്‌സസ് കാര്‍ഡുകളായിരുന്നു. കൃത്യമായ കാര്‍ഡുകളോ പാസുകളോ ഇല്ലാതെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിച്ചാണ് ഇരുവരും അകത്ത് കടന്നത്. ശേഷം ഇരുവരും ചേര്‍ന്ന് എന്‍വിആറും ഫൈബര്‍ക കണക്ഷനുകളും വിച്ഛേദിക്കുകയായിരുന്നു. ഇതുമൂലം ചില സുപ്രധാന ഇടങ്ങളിലെ സിസിടിവി ചിത്രീകരണം തടസപ്പെട്ടു. പ്രവേശന കവാടത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നത് ഉള്‍പ്പെടെ തടസപ്പെട്ടു. കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
Story Highlights : 2 staffers cut 240 CCTV feeds on IPL match day in stadium
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




