Advertisement

വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്‌ ലിമിറ്റഡിന്റെ പേരിൽ പണം തട്ടാൻ ശ്രമം: 40 ലക്ഷം രൂപ നഷ്ടമായി

April 28, 2026
Google News 2 minutes Read

വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്‌ ലിമിറ്റഡിന്റെ പേരിൽ പണം തട്ടാൻ ശ്രമം. 40 ലക്ഷം രൂപ നഷ്ടമായി. തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു. കമ്പനിയുടെ പേരിൽ ബാങ്കിനെ ബന്ധപ്പെടുകയായിരുന്നു. 40 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. പണം ബാങ്ക് തിരികെ നൽകുമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ എംഡി ദിവ്യ എസ് അയ്യർ അറിയിച്ചു.

കമ്പനിയുടെ പേരിൽ ഔദ്യോഗിക അക്കൗണ്ടുള്ള ബാങ്കിൽ ബന്ധപ്പെടുകയും 40 ലക്ഷം രൂപ ബാങ്ക് ട്രാൻസ്ഫർ ചെയ്ത് നൽകുകയുമായിരുന്നു. അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചു. ബാങ്കിന്റെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ചയാണ് പണം നഷ്ടമാകാനുള്ള കാരണമെന്നാണ് പൊലീസ് വിലയിരുത്തുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights : Attempt to defraud money in the name of Vizhinjam International Sea Port Limited

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here