Advertisement

ആര്‍എസ്എസ് വേഷത്തില്‍ മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം; എഡിറ്റ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതില്‍ കേസ്

April 28, 2026
Google News 2 minutes Read
panakkad

മുസ്ലിം ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം എഡിറ്റ് ചെയ്ത് ആര്‍എസ്എസ് വേഷത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതില്‍ ചന്തേര പൊലീസ് കേസെടുത്തു. മുസ്ലിം ലീഗ് പടന്ന പഞ്ചായത്ത് കമ്മിറ്റിയുടെ പരാതിയില്‍ ആണ് നടപടി.

‘പടന്ന നാട്’ എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ എംവിസി മുഹമ്മദ് കുഞ്ഞി എന്ന വ്യക്തിയാണ് ചിത്രം പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇത് കേരളത്തിലുടനീളമുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് വ്യാപകമായി ഫോര്‍വേഡ് ചെയ്യപ്പെട്ടതായും ലീഗ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ സംഭവം മതസ്പര്‍ധയ്ക്കും വര്‍ഗീയ സംഘര്‍ഷത്തിനും വഴിവെച്ചേക്കാമെന്ന് ഭയപ്പെടുന്നതായും അതിനാല്‍ ചിത്രം പ്രചരിപ്പിച്ച വ്യക്തിക്കും ഗ്രൂപ്പ് അഡ്മിന്‍ ബി.എസ് ഷെറീഫിനുമെതിരെ നടപടി വേണമെന്നുമായിരുന്നു പരാതി.

Story Highlights : Case filed for editing and circulating Muhammadali Shihab Thangal’s picture on social media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here