Advertisement

ചൂടല്ലേ… കൂടാതെങ്ങനെ…; വീണ്ടും റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം

April 28, 2026
Google News 2 minutes Read

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍. തിങ്കളാഴ്ചത്തെ മൊത്തം വൈദ്യുതി ഉപയോഗം 118.26ദശലക്ഷം യൂണിറ്റ്. അപ്രഖ്യാപിത പവര്‍കേട്ടില്‍ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങള്‍ വിലയിരുത്താന്‍ ഇന്നും കെഎസ്ഇബി ഉന്നതതല യോഗം ചേരും. ( electricity consumption is record in kerala)

ചൂട് അതികഠിനമായി തുടരുന്നതിനിടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തില്‍ വന്‍ കുതിപ്പ്.ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി.118.26ദശലക്ഷം യൂണിറ്റാണ് ഇന്നലെ മാത്രം ഉപയോഗിച്ചത്.ഏപ്രില്‍ 18 ന് രേഖപ്പെടുത്തിയ 117.15 ദശലക്ഷ യൂണിറ്റ് എന്ന റെക്കോര്‍ഡ് ആണ് മറികടന്നത്. 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5932 മേഗാ വാട്ട്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണവും തുടരുന്നു.ആലുവ തോട്ടക്കാട്ടുകരയില്‍ വൈദ്യുതി തടസപ്പെട്ടതോടെ നാട്ടുകാര്‍ കെഎസ്ഇബി ഓഫീസിന് മുന്നില്‍ പടക്കം പൊട്ടിച്ച് പ്രതിഷേധിച്ചു.

Read Also: സാമ്പത്തിക വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി; ഷിയാസ് കരീമിനെതിരെ കേസെടുത്തു

കോഴിക്കോട് കുന്ദമംഗലം കാരന്തൂരില്‍ വൈദ്യുതി നിലച്ചതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കെ എസ് ഇ ബി ഓഫീസില്‍ കിടന്ന് പ്രതിഷേധിച്ചു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങള്‍ വിലയിരുത്താന്‍ കെഎസ്ഇബി ഉന്നതതല യോഗം ചേരും.റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയ വ്യവസ്ഥ പ്രകാരം വൈദ്യുതി വാങ്ങാന്‍ ആകില്ലെന്ന് വന്നതോടെയാണ് കെഎസ്ഇബി മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുന്നത്. വൈദ്യുതി വാങ്ങുന്നതിലേക്കായി മൂന്ന് സ്വകാര്യ വൈദ്യുതി ഉത്പാദകരെ കെഎസ്ഇബി കണ്ടെത്തിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച പത്തു രൂപയില്‍ താഴെ നിരക്കില്‍ ഇവരില്‍നിന്ന് വൈദ്യുതി ലഭ്യമാക്കാന്‍ ആകുമോ എന്നതാണ് കെഎസ്ഇബി പരിശോധിക്കുന്നത്. കേന്ദ്രത്തില്‍നിന്ന് 150 മെഗാ വാട്ട് വൈദ്യുതി ലഭിക്കുമെനും കെഎസ്ഇബി പ്രതീക്ഷിക്കുന്നു. വേനല്‍ മഴ ലഭിച്ചാല്‍ പ്രതിസന്ധി ഒഴിവാക്കാന്‍ ആകും എന്ന് വിലയിരുത്തലിലാണ് കെഎസ്ഇബി.

Story Highlights : electricity consumption is record in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here