Advertisement

‘ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍’; വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോട് ഫ്ളക്സ്

April 28, 2026
Google News 2 minutes Read
v d satheesan (1)

മുഖ്യമന്ത്രിചര്‍ച്ചകളില്‍ പരസ്യപ്രസ്താവന കെപിസിസി നേതൃത്വം വിലക്കിയിട്ടും, നേതാക്കള്‍ക്കായി കോണ്‍ഗ്രസില്‍ ഫ്‌ളക്‌സ് പോര് തുടരുന്നു വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോട് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു. ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍. സെലക്ടറും പരിശീലകനും വാങ്ങുന്നത് എതിര്‍പ്പിനിടയാക്കും. നിലപാടുകളുടെ രാജകുമാരന്‍, മതേതര കേരളത്തിന്റെ വാഗ്ദാനം – വിഡി സതീശന്‍ എന്നാണ് ഫ്‌ളക്‌സില്‍ പറയുന്നത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് ഫ്‌ളക്‌സ്. കോഴിക്കോട് ഡിസിസി ഓഫീസിന് സമീപത്താണ് ഫ്‌ളക്‌സ് സ്ഥാപിച്ചത്. (Flex in support of VD Satheesan)

നിയുക്ത മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് മലപ്പുറത്തും ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നു. എറണാകുളം ഡിസിസി ഓഫീസിന് എതിര്‍വശത്ത് വിഡി സതീശനെ എതിര്‍ത്തും രമേശ് ചെന്നിത്തലയെ അനുകൂലിച്ചും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. ഇതിനിടെ രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി.

Read Also: ‘സർക്കാർ വിളിച്ചുവരുത്തിയ പവർകട്ട്; ലോഡ് ഷെഡിങ് പൂർണ്ണമായും ഒഴിവാക്കണം’: രമേശ് ചെന്നിത്തല

മുഖ്യമന്ത്രി ചര്‍ച്ചയില്‍ സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നതിനിടയിലാണ് ചെന്നിത്തലയുടെ ഡല്‍ഹി സന്ദര്‍ശനം ചര്‍ച്ചയാകുന്നത്. മഹാരാഷ്ട്രയിലെ ഡിസിസി അധ്യക്ഷ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായാണ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ എത്തിയത്. സംഘടനാചര്‍ച്ചകള്‍ക്കിടയില്‍എഐസിസി അധ്യക്ഷന്‍മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ചെന്നിത്തല കൂടിക്കാഴ്ചനടത്തിയേക്കുമെന്നാണ് അനുകൂലികളില്‍ നിന്ന് ലഭിക്കുന്ന സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണ തേടിയാകും കൂടിക്കാഴ്ച. രാഹുല്‍ഗാന്ധിയെ കണ്ടേക്കുമെന്ന് പ്രചരണമുണ്ടെങ്കിലും അദ്ദേഹം ആഡമാനിലാണ്.

അതിനിടെ, യുഡിഎഫ്അധികാരത്തില്‍ വന്നാല്‍ വിഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന മുസ്ലീം ലീഗ് യോഗത്തിലെ ചര്‍ച്ചകളെ വിമര്‍ശിച്ച് സിപിഐഎം നേതാവ് എകെ ബാലന്‍ രംഗത്തുവന്നു. ലീഗിലെ ചര്‍ച്ചകള്‍ക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്നാണ്എകെ ബാലന്റെ വിമര്‍ശനം.

Story Highlights : Flex in support of VD Satheesan at Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here