Advertisement

‘നിതിനെതിരെ ഹണി ട്രാപ്പ് കേസ് പരാതി ഉണ്ടായിരുന്നു; പെൺകുട്ടി എന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ചു’; ജാമ്യാപേക്ഷയിൽ എം കെ റാം

April 28, 2026
Google News 2 minutes Read

കണ്ണൂർ അഞ്ചരക്കണ്ടി BDS വിദ്യാർഥി നിതിൻ രാജിനെതിരെ ആരോപണവുമായി ഡോ. എം കെ റാം. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് റാമിന്റെ വാദം. പെൺകുട്ടി എന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ച കേസിന്റെ ബാധ്യത നിതിനുണ്ടെന്നാണ് റാമിന്റെ വാദം. ഫായീസ് എന്നയാളുടെ പരാതി പിന്നീട് പിൻവലിച്ചെന്നും ജാമ്യാപേക്ഷയിൽ എം കെ റാം പറയുന്നു. അന്യസംസ്ഥാനങ്ങളിൽ ഉൾപ്പെടെ റാമിനായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.

നിതിൻ രാജിന്റെ മരണശേഷം 17 ദിവസമായി ഡോ. എം.കെ റാം ഒളിവിലാണ്. കഴിഞ്ഞ ദിവസം റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. കേസിൽ പൊലീസ് ഒത്തു കളിക്കുകയാണെന്ന ആരോപണവുമായി നിതിൻരാജിന്റെ കുടുംബം രംഗത്ത് ഉണ്ട്. നീതി വേണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുകയാണ് കുടുംബം. അതേസമയം റാമിനെ തേടി പൊലീസിന്റെ വ്യാപക പരിശോധന.

Read Also: നിതിൻ രാജിന്റെ മരണം; ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യപേക്ഷ സമർപ്പിച്ച് എം കെ റാം

ആന്ധ്രയിലും, കർണ്ണാടകത്തിലും ഉൾപ്പെടെ 16 കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. കേസിൽ ഒന്നാം പ്രതിയാണ് റാം. രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് തലശേരി കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

Story Highlights : M K Ram makes allegations against Nitin Raj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here