മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം; വെടിക്കെട്ട് ഒഴിവാക്കി കൂടുതൽ പള്ളികൾ
നാടിനെ പിടിച്ചുലച്ച മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം. ജീവൻ നഷ്ടമായത് 16 പേർക്ക് .ആ വേദനയുടെ പശ്ചാത്തലത്തിൽ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് ഒഴിവാക്കുകയാണ് കൂടുതൽ പള്ളികൾ. പ്രശസ്തമായ എറണാകുളം കടമറ്റം പള്ളി വെടിക്കെട്ട് ഉപേക്ഷിച്ചു. മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുക്കുകയായിരുന്നു. വെടിക്കെട്ടിനു പകരം സ്നേഹ ഭവനം നിർമ്മിച്ചു നൽകും.
മെയ് 6 , 7 തീയതികളിലാണ് പ്രധാന പെരുന്നാൾ. എറണാകുളം ജില്ലയിലെ തന്നെ കോലഞ്ചേരി സെൻ്റ് പീറ്റേഴ്‌സ് ആൻഡ് സെൻ്റ് പോൾസ്, കോട്ടൂർ സെൻ്റ് ജോർജ് എന്നീ ദേവാലയങ്ങളും വെടിക്കെട്ട് ഉപേക്ഷിച്ചു. ഇതിനായി നീക്കി വെച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. ഇരിഞ്ഞാലക്കുട താഴേക്കാട് കുരിശു മുത്തപ്പൻ പള്ളിയും തിരുനാൾ ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് പൂർണമായും ഒഴിവാക്കി. സമാഹരിച്ച് തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് . നേരത്തെ പുതുപ്പള്ളി, ചന്ദനപ്പള്ളി ദേവാലയങ്ങളും ഈ തീരുമാനം എടുത്തിരുന്നു.
Story Highlights : Mundathikode fireworks disaster; More churches avoid fireworks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




