മേപ്പയൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം: നടപടിയെടുത്ത് MVD
കോഴിക്കോട് മേപ്പയൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വിഡിയോയിലുള്ള മുഴുവൻ വാഹനങ്ങളോടും നാളെ ഹാജരാകാൻ നിർദേശം നൽകി വകുപ്പ്. നിരവധി വാഹനങ്ങളിലായി കാറിനു മുകളിൽ കയറിയും ഡോർ തുറന്നു പിടിച്ചുമായിരുന്നു യാത്ര.
ട്വന്റിഫോർ വാർത്ത പുറത്ത് വിട്ടതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതിൽ ഗതാഗതാ നിയമലംഘനമടക്കം കണ്ടെത്തിയിരുന്നു. നാളെ രാവിലെ തന്നെ മുഴുവൻ വാഹനങ്ങളും ആർടിഒ ഓഫീസിൽ ഹാജരാക്കാനാണ് നിർദ്ദേശം. വാഹനങ്ങൾ ഹാജരാക്കിയില്ലെങ്കിൽ കടുത്ത നടപടി എടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മേപ്പയൂർ മഞ്ഞക്കുളത്ത് നരക്കോട് സ്വദേശികളുടെ വിവാഹത്തോടനുബന്ധിച്ച് റോഡിൽ ഗതാഗത തടസമുണ്ടാക്കി യാത്രചെയ്തത്. വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടുള്ള യാത്ര മറ്റ് യാത്രക്കാർക്ക് തടസം ഉണ്ടാക്കിയെന്ന് നാട്ടുകാർ പറഞ്ഞു.വാഹനങ്ങളുടെ വിവരങ്ങൾ നാട്ടുകാർ പോലീസിന് കൈമാറിയിരുന്നു.
Story Highlights : MVD takes action in Meppayur Wedding celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




