Advertisement

സിസിടിവി ദൃശ്യങ്ങള്‍ ഞങ്ങളെ ഇതുവരെ ഒന്ന് കാണിച്ചിട്ടില്ല, ചോദിക്കുമ്പോള്‍ ഇപ്പോള്‍ കൈയിലില്ലെന്ന് പറയും, പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്: നിതിന്‍ രാജിന്റെ പിതാവ്

April 28, 2026
Google News 3 minutes Read
nithin raj's father said he is not satisfied with the probe

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തിലെ പൊലീസ് അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് പിതാവ്. കേരള പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണെന്ന് നിതിന്റെ പിതാവ് എല്‍ വൈ രാജന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ആന്ധ്രാ പ്രദേശിലും കര്‍ണാടകയിലുമൊക്കെ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഇത്ര ദിവസമായിട്ടും പ്രതിയെ പിടിക്കാനാകാത്തത് എന്തുകൊണ്ടെന്ന് നിതിന്റെ പിതാവ് ചോദിച്ചു. (nithin raj’s father said he is not satisfied with the probe)

കേസില്‍ തങ്ങള്‍ക്ക് പറയാനുള്ളത് എന്തെന്ന് കേള്‍ക്കാന്‍ പോലും ആരും തയ്യാറാകുന്നില്ലെന്ന് നിതിന്റെ പിതാവ് രാജന്‍ ആരോപിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പ്രിന്‍സിപ്പലിന്റെ മുറിയിലെ കുറച്ച് ദൃശ്യങ്ങളല്ലാതെ പൂര്‍ണമായ ദൃശ്യങ്ങളൊന്നും ഹാജരാക്കപ്പെട്ടിട്ടില്ല. ദൃശ്യം ചോദിച്ചപ്പോള്‍ അത് ഞങ്ങളുടെ കൈയിലില്ല മറ്റൊരു ഉദ്യോഗസ്ഥന്റെ കൈയിലാണെന്ന മറുപടിയാണ് പൊലീസില്‍ നിന്ന് കിട്ടുന്നത്. ഇതൊക്കെ എന്ത് ന്യായമാണെന്ന് നിതിന്റെ പിതാവ് ചോദിച്ചു.

Read Also: സാമ്പത്തിക വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി; ഷിയാസ് കരീമിനെതിരെ കേസെടുത്തു

പ്രിന്‍സിപ്പലിന്റെ റൂമിലും പുറത്തും എന്ത് സംഭവിച്ചുവെന്ന് തങ്ങള്‍ക്ക് കൃത്യമായി അറിയേണ്ടതുണ്ടെന്ന് നിതിന്റെ പിതാവ് പറഞ്ഞു. ഡോ. റാമും സംഗീതയും ടോര്‍ച്ചര്‍ ചെയ്യുന്നതായി മകന്‍ സഹോദരിയോട് പറഞ്ഞിരുന്നതാണ്. ഇതിന്റെ കൃത്യമായ തെളിവുകളുണ്ടായിട്ടും അധ്യാപികയ്ക്ക് ജാമ്യം കൊടുത്തു. ഇതെല്ലാം കാണിക്കുന്നത് കേസ് അന്വേഷണത്തിലെ വീഴ്ച തന്നെയാണെന്നും രാജന്‍ പറഞ്ഞു. അതേസമയം നിതിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ ദളിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

Story Highlights : nithin raj’s father said he is not satisfied with the probe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here