Advertisement

മരിച്ച സഹോദരിയുടെ നിക്ഷേപ തുക പിൻവലിക്കാൻ സമ്മതിച്ചില്ല; അസ്ഥികൂടം തോളിലേറ്റി ബാങ്കിൽ കൊണ്ടുപോയി വയോധികൻ

April 28, 2026
Google News 2 minutes Read
odisha

ബാങ്കിൽ നിക്ഷേപിച്ച 19,300 രൂപ പിൻവലിക്കാൻ സഹോദരിയുടെ അസ്ഥികൂടം തോളിലേറ്റി കൊണ്ടുപോയി വയോധികൻ. ഒഡീഷയിലാണ് കിയോഞ്ചറിലാണ് സംഭവം. മരിച്ച സഹോദരിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 19,300 രൂപ പിൻവലിക്കാൻ വയോധികനായ ജിത്തു മുണ്ഡ കിയോഞ്ചർ ജില്ലയിലുള്ള മല്ലിപാസി ഗ്രാമത്തിലെ റൂറൽ ബാങ്കിൽ എത്തിയപ്പോൾ മാനേജർ അതിന് വിസമ്മതിക്കുകയായിരുന്നു. അക്കൗണ്ട് ഉടമ നേരിട്ടെത്തുകയോ അല്ലെങ്കിൽ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ അതുമല്ലെങ്കിൽ അക്കൗണ്ട് ഉടമ മരിച്ചതിന് തെളിവും രേഖകളും ഹാജരാക്കാൻ ബാങ്ക് മാനേജർ ആവശ്യപ്പെടുകയായിരുന്നു.അങ്ങിനെയാണ് വയോധികൻ സഹോദരിയുടെ ശവക്കുഴി കുഴുച്ചുമാറ്റി അസ്ഥികൂടം പുറത്തെടുത്ത് കൊണ്ടുപോയത്.

നിരക്ഷരനായ വയോധികന് ബാങ്കിന്റെ നടപടിക്രമങ്ങളിൽ ധാരണ ഇല്ലാത്തതിനാലാണ് വയോധികൻ സഹോദരിയുടെ അസ്ഥി കുഴിച്ചെടുത്തത് എന്ന് ബാങ്ക് അധികൃതർ പറയുന്നു. പൊലീസ് എത്തി സംസാരിച്ച ശേഷം അസ്ഥികൂടം വീണ്ടും കുഴിച്ചിട്ടു. പണം പിൻവലിക്കാൻ ആവശ്യമായ രേഖകൾ സമാഹരിക്കാൻ ജില്ലാ കളക്ടർ വയോധികനെ സഹായിക്കുന്നുണ്ട്.സംഭവം ബാങ്ക് ജീവനക്കാരിലും സമീപവാസികളിലും പരിഭ്രാന്തി പടർത്തി.

Story Highlights : Odisha man digs up sisters skeleton protests outside bank to claim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here