‘മരണം വരെ ഞാന്‍ കൂടെക്കാണും, പത്ത് ഒരുമിച്ചിട്, ജിമ്മിന്റെ പരിപാടികള്‍ വേഗം നടക്കട്ടേ’;യുവതിയോട് ഷിയാസ് കരീം പണം ചോദിക്കുന്ന ഓഡിയോ പുറത്ത്
ലൈംഗികാതിക്രമ പരാതി നേരിടുന്ന റിയാലിറ്റി ഷോ താരം ഷിയാസ് കരീമിന്റെ ഓഡിയോ ചാറ്റുകള്‍ പുറത്ത്. ഷിയാസ് പണം ആവശ്യപ്പെടുന്നതും, പണം നേരിട്ട് നല്‍കിയാല്‍ മതിയെന്ന് പറയുന്നതും പുറത്തുവന്ന ഓഡിയോയില്‍ കേള്‍ക്കാം. ജിം തുടങ്ങാനാണ് ഷിയാസ് പണം ആവശ്യപ്പെടുന്നത്. 65 ലക്ഷം രൂപ ഷിയാസ് കബളിപ്പിച്ച് തട്ടിയെടുത്തെന്ന് യുവതിയുടെ പരാതി. നഗ്‌നവീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. (shiyas kareem’s audio chat out| cheating case)
യുവതിയെ ജീവിതാവസാനം വരെ നോക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും പണം ആവശ്യപ്പെട്ടെന്നും വ്യക്തമായി തെളിയിക്കുന്ന ഈ ഓഡിയോ ഷിയാസ് കരീമിന് കുരുക്കാകുകയാണ്. സ്വന്തമായി ജിമ്മിന്റെ പണികള്‍ ആരംഭിച്ചെന്നും താന്‍ സാമ്പത്തികമായി വല്ലാത്തെ ഞെരുക്കത്തിലാണെന്നും ഷിയാസ് യുവതിയോട് പറയുന്നുണ്ട്. പല തവണയായി പണം ആവശ്യപ്പെടുന്നതിന്റെ ഓഡിയോ റെക്കോര്‍ഡുകളും യുവതിയുടെ കൈവശമുണ്ട്. പത്ത് ലക്ഷം രൂപ ഒരുമിച്ച് നല്‍കിയാല്‍ ജിം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്ന് ഷിയാസ് യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.
Read Also: സാമ്പത്തിക വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി; ഷിയാസ് കരീമിനെതിരെ കേസെടുത്തു
പ്രണയം നടിച്ച് 65 ലക്ഷം രൂപ തട്ടിയെടുത്തെന്നും തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി എന്നുമാണ് യുവതിയുടെ പരാതി. നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്നും ഷിയാസ് ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. പണം ഇടപാട് നടത്തിയ ബാങ്ക് വിവരങ്ങളും ചാറ്റുകളും യുവതി പോലീസിന് കൈമാറിയിരുന്നു.
പാലാരിവട്ടം പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവസ്ഥലം കോഴിക്കോട് ആയതിനാല്‍ കേസ് കോഴിക്കോട് പോലീസിന് കൈമാറും. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക തട്ടിപ്പിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
Story Highlights : shiyas kareem’s audio chat out| cheating case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




