സംസ്ഥാനത്ത് വേനൽ മഴ; വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത. വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും
ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമാണുള്ളത്. മലയോര മേഖലകളിൽ മഴ ശക്തമായേക്കും, മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
അതേസമയം, സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ ഇന്നും വിവിധ ജില്ലകളിൽ രേഖപ്പെടുത്തിയത് ഉയർന്ന താപനിലയാണ്. പാലക്കാട് ജില്ലയിൽ 39.9 ഡിഗ്രി സെൽഷ്യസും കൊല്ലം പുനലൂരിൽ 37. 6 ഡിഗ്രി സെൽഷ്യസും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37. 2 ഡിഗ്രി സെൽഷ്യസും ചൂടാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസും താപനില ഉയർന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നിലനിൽക്കെ ഇന്ന് ഇനിയും താപനില ഉയരാൻ തന്നെയാണ് സാധ്യത. നിലവിൽ ഇടുക്കി, വയനാട് ജില്ലകളിൽ ഒഴികെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ യെല്ലോ അലർട്ട് തുടരുകയാണ്.
Story Highlights : Summer rains in the state; Isolated heavy rains likely from Thursday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




