ഒപെകിൽ നിന്ന് പിന്മാറി UAE: ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുക ലക്ഷ്യം
എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ നിന്ന് പിന്മാറി യുഎഇ. മെയ് ഒന്നുമുതൽ പിന്മാറ്റം പ്രാബല്യത്തിലാകും. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുക ലക്ഷ്യമെന്നാണ് വിശദീകരണം. എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയാണ് ഒപെക്ക്. ഇതിനിടെ ജിദ്ദയിൽ ഗൾഫ് രാജ്യങ്ങളുടെ അസാധാരണ കൗൺസിൽ ഉച്ചകോടി ചേർന്നു. മേഖലയിലെ പുതിയ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി.
കുറച്ചു നാളുകളായി ഒപെക്കുമായി യുഎഇ നല്ല ബന്ധത്തിലല്ല. റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുള്ള ഒപെക് പ്ലസിൽ നിന്നും യുഎഇ പിന്മാറി.സ്വതന്ത്രമായിട്ടുള്ള ഉല്പാദനമാണ് യുഎഇ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് യുഎഇ പഠനം നടത്തിയിരുന്നു. രാജ്യ താത്പര്യം മുൻനിർത്തി കൂടുതൽ ഉല്പാദനം നടത്താൻ കഴിയുമെന്ന് പഠനത്തിൽ മനസിലാക്കിയാണ് യുഎഇയുടെ പുതിയ നീക്കം.
“ഈ തീരുമാനം യുഎഇയുടെ ദീർഘകാല തന്ത്രപരവും സാമ്പത്തികവുമായ കാഴ്ചപ്പാടിനെയും ആഭ്യന്തര ഊർജ്ജ ഉൽപ്പാദനത്തിലെ ത്വരിതപ്പെടുത്തിയ നിക്ഷേപം ഉൾപ്പെടെ പ്രതിഫലിപ്പിക്കുന്നു” യുഎഇ പറഞ്ഞു. “യുഎഇ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നത് തുടരും, ആവശ്യകതയ്ക്കും വിപണി സാഹചര്യങ്ങൾക്കും അനുസൃതമായി അധിക ഉൽപ്പാദനം വിപണിയിലെത്തിക്കും,” യുഎഇ പ്രസ്താവനയിൽ പരഞ്ഞു.
Story Highlights : UAE To Quit Oil Exporting Groups OPEC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




