Advertisement

വേനലിന് ആശ്വാസം, തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

April 29, 2026
Google News 2 minutes Read
Shutters of Aruvikkara Dam will be raised

തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഷട്ടറുകൾ ഉയർത്തുന്നത്. 30 സെന്റിമീറ്റർ ഉയർത്തും. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശം. കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് ഉച്ചക്ക് അരുവിക്കര ഡാമിന്റെ 1, 2, 5 നമ്പർ ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ( മുൻപുള്ള 20 സെന്റിമീറ്റർ ഉൾപ്പടെ ആകെ 30 സെന്റീമീറ്റർ) തുറക്കും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് ആയിരിക്കും. ശനി പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലയിലും ഞായര്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. മെയ് രണ്ടുവരെ മഴ മുന്നറിയിപ്പുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (29/04/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതിനാല്‍ ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങളില്‍ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുക.

Story Highlights : aruvikara dam will open rain alert in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here