Advertisement

ജനവിധി കാത്ത് കേരളം: ഫലം അറിയാൻ ഇനി അഞ്ച് നാൾ; എക്സിറ്റ് പോൾ ഫലങ്ങൾ ആർക്കൊപ്പം? LIVE BLOG

April 29, 2026
Google News 2 minutes Read

ജനവിധി കാത്ത് കേരളവും. കേരളം അടക്കം അഞ്ച് ഇടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി അഞ്ച് നാൾ. രാഷ്ട്രീയ മാറ്റമോ തുടർഭരണമോ എന്നതിൽ ആകാംക്ഷ. ആത്മവിശ്വാസം കൈവിടാതെ എൽഡിഎഫും യുഡിഎഫും. വൈകീട്ട് ആറു മുതലാണ് എക്സിറ്റ് പോളുകൾ. എല്ലാ പ്രവചനങ്ങളും പ്രേക്ഷകരിലെത്തിക്കാൻ, പോൾ ഓഫ് പോൾസുമായി ട്വന്റിഫോർ. രാജ്യത്തെ പ്രമുഖ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങളാണ് പ്രഖ്യാപിക്കുന്നത്. കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ ട്വൻറി ഫോറിൽ കാണാം.

ഇത്തവണ വോട്ടെടുപ്പിനു മുൻപു പുറത്തുവന്ന സർവേഫലങ്ങൾ സമ്മിശ്രമായിരുന്നു. സർവേകൾ ആർക്കും വ്യക്തമായ സാധ്യത നൽകാത്തതിനാൽ എക്സിറ്റ് പോൾ ഫലം ആകാംക്ഷ വർധിപ്പിക്കുന്നതാണ്. വിജയ പ്രതീക്ഷയിലാണ് എൽഡിഎഫും യുഡിഎഫും. അക്കൗണ്ട് വീണ്ടും തുറക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും.

Story Highlights : Assembly election Result 2026- Exit Poll results live update

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
    Advertisement

    ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here