അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചു; ബി അശോക് IASന് സസ്പെൻഷൻ
കാർഷിക സർവകലാശാല വൈസ് ചാൻസലർ ബി അശോക് ഐ എ എസിന് സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചതിനാണ് നടപടി. സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്നാണ് നടപടി. സർക്കാരിന്റെ വികസന വാദങ്ങളുടെ മുനയൊടിച്ചതാണ് പ്രകോപനം. സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൂടിയാണ് ബി അശോക്. യുവജന വകുപ്പിന്റെ ചുമതലയുണ്ട്. കാവൽ മന്ത്രിസഭയുടെ നടപടിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അതൃപ്തി.
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മാധ്യമങ്ങൾ വഴി ബി അശോക് പ്രതികരണങ്ങൾ നടത്തിയിരുന്നു. തുടർഭരണം ഫാസിസ്റ്റ് പ്രവണതയാണെന്നായിരുന്നു അശോകിന്റെ പ്രതികരണം. പിന്നാലെയാണ് സർക്കാർ നയങ്ങളെ വിമർശിച്ചുവെന്ന് ചൂണ്ടിക്കാട്ടി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. കേരള ശബ്ദം ലേഖനത്തിലായിരുന്നു ബി.അശോകിന്റെ വിമർശനം. സുതാര്യമായ ജനാധിപത്യത്തിന് വോട്ടർമാർ ജാഗ്രത കാണിക്കണമെന്നും ലേഖനത്തിൽ അശോക് ആവശ്യപ്പെട്ടിരുന്നു.
Read Also: ‘തുടർഭരണം ഫാസിസ്റ്റ് മനോഭാവമുണ്ടാക്കും’; സർക്കാരിനതിരെ ബി.അശോക് IAS
സൈബർ ഫാസിസം അരിച്ചുകയറുന്ന സുഷിരങ്ങൾ അടയ്ക്കുക എന്ന തലക്കെട്ടോടുകൂടിയാണ് ലേഖനം ആരംഭിച്ചിരുന്നത്. ആഭ്യന്തരവകുപ്പിനെതിരെയും ലേഖനത്തിൽ രൂക്ഷ വിമർശനമുണ്ട്. അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും ലേഖനത്തിൻറെ അവസാനത്തിൽ അശോക് പറയുന്നുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് ബി അശോകിനെതിരെ നടപടി.
Story Highlights : B Ashok Suspended from service
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




