സെന്തില്‍ ബാലാജിക്ക് കുരുക്ക്; ട്രാന്‍സ്‌ഫോര്‍മര്‍ അഴിമതി കേസ് സിബിഐയ്ക്ക് വിടാന്‍ മദ്രാസ് ഹൈക്കോടതി
തമിഴ്‌നാട് മുന്‍മന്ത്രി സെന്തില്‍ ബാലാജിക്ക് കുരുക്ക്. ട്രാന്‍സ്‌ഫോര്‍മര്‍ അഴിമതി കേസ് സിബിഐയ്ക്ക് വിടാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. വൈദ്യുതി മന്ത്രിയായിരിക്കെ 45,000 ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചതില്‍ 397 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് പരാതി. അരപ്പൂര്‍ ഇയക്കം എന്ന സംഘടന നല്‍കിയ കേസിലാണ് വിധി. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ, ജസ്റ്റിസ് ജി അരുള്‍ മുരുകന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.
അന്വേഷണം ഫലപ്രദമായി നടത്തുന്നതിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും സിബിഐ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടു.
സംസ്ഥാന സര്‍ക്കാരിന് അഴിമതിയുമായി ബന്ധപ്പെട്ട് നിവേദനങ്ങള്‍ അയച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഇതാണ് കോടതിയെ സമീപിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
മുമ്പ് ഈ വിഷയം പരിഗണിച്ചപ്പോള്‍, ഡിവിഎസിയില്‍ നിന്ന് പ്രാഥമിക അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ചയ്ക്കകം കേസ് രേഖകള്‍ സിബിഐക്ക് കൈമാറാന്‍ വിജിലന്‍സിനോട് നിര്‍ദേശിച്ച കോടതി, അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights : CBI To Probe Rs 397 Crore Contract Issued Under Senthil Balaji
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




