ബംഗാളിൽ തൃണമൂൽ പതനം, ബിജെപി ഭരണത്തിലെത്തും; പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പതനം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. അഞ്ച് ഏജൻസികൾ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു. ബിജെപി 142 മുതൽ 208 സീറ്റ് വരെ നേടി അധികാരം പിടിക്കുമെന്നാണ് സർവേ ഫലങ്ങൾ. ആക്സിസ് മൈ ഇന്ത്യ, വോട്ട് വൈബ്, പോൾ ഓഫ് പോൾസ്, മാട്രിസ്, പിഎംഎആർക്യു തുടങ്ങിയ ഏജൻസികളാണ് എക്സിറ്റ് പോൾ ഫലം പുറത്തുവിട്ടത്. കേരളം, പശ്ചിമബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേയും പുതുച്ചേരിയിലേയും തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നത്.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായാണ് നടന്നത്. രണ്ട് ഘട്ടങ്ങളിലും കനത്ത പോളിംഗ് ആണ് നടന്നത്. വോട്ടെടുപ്പിനിടെ വ്യാപക അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി മമതാ ബാനർജിയും പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടുന്ന ഭവാനിപൂരിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. സുവേന്ദു അധികാരിയും തൃണമൂൽ പ്രവർത്തകരും തമ്മിലെ തർക്കം സംഘർഷത്തിന് വഴിവച്ചു.
കേരളത്തിൽ യു ഡി എഫിന്റെ തിരിച്ചുവരവ് പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 മുതൽ 90 സീറ്റുകൾ വരെ നേടി അധികാരത്തിലെത്തുമെന്ന് ഏഴ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. LDFന് അധികാരത്തിന് പുറത്താകുമെന്ന് എല്ലാ സർവേകളും പ്രവചിക്കുന്നു. എൽ ഡി എഫ് എഴുപത് സീറ്റുകളിലേക്ക് എത്തില്ലെന്നാണ് സർവേകൾ വിലയിരുത്തുന്നത്. ആക്സിസ് മൈ ഇന്ത്യയാണ് യുഡിഎഫിന് ഏറ്റവും കൂടുതൽ സീറ്റുകൾ പ്രവചിച്ചിരിക്കുന്നത്. എൺപത് മുതൽ തൊണ്ണൂറ് സീറ്റ് വരെ. എൻ ഡി എ നാല് സീറ്റുവരെ നേടുമെന്നും പ്രവചനം.
Read Also: തുടർഭരണമില്ല: UDFന് ഭരണം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
പശ്ചിമ ബംഗാളിലെ എക്സിറ്റ് പോൾ ഫലങ്ങൾ
POLL DIARY
BJP-142-171
TMC-99-127
CONG-3-5
CPIM-2-3
PMARQ
TMC+- 118-138
BJP+- 150-175
OTH+- 02-06
MATRIZE
TMC+- 125-140
BJP+- 146-161
OTH+- 0
PEOPLE PULSE
TMC+- 177-187
BJP+- 95-110
OTH+- 1-3
Story Highlights : Exit Poll results predicts BJP win in West Bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




