E85, E100 ഇന്ധനങ്ങളിലേക്ക് കടക്കാൻ സർക്കാർ; ഇന്ധനനയത്തിൽ നിർണായക മാറ്റം
ഇന്ധനനയത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. E85, E100 ഇന്ധനങ്ങളുടെ എന്നിവയുടെ ഉപയോഗത്തിന് വഴിയൊരുക്കുന്ന കരട് വിജ്ഞാപനം പുറത്തിറക്കി. പെട്രോളിൽ എഥനോൾ കലർത്തുന്നത് വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതികൾ നിർദ്ദേശിക്കുന്ന കരട് വിജ്ഞാപനമാണ് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ചത്. നിലവിൽ, രാജ്യം വ്യാപകമായി E20 ഇന്ധനം ഉപയോഗിക്കുന്നുണ്ട്.
എഥനോൾ കൂടുതലായി കലർത്തുന്നതിലൂടെ അസംസ്കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. E85 എന്നത് 85% എഥനോളും 15% പെട്രോളും ചേർന്നതാണ്. E100 എന്നത് ഏകദേശം ശുദ്ധമായ എഥനോൾ ഇന്ധനമാണ്. ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങളിൽ മാത്രമാകും ഈ ഇന്ധനം ഉപയോഗിക്കാൻ കഴിയുക. ബയോഡീസൽ റഫറൻസുകൾ B10 ൽ നിന്ന് B100 ആയി വർദ്ധിപ്പിക്കാനും നിർദേശമുണ്ട്.
ഈ വർഷം ഡിസംബറോടെ ഇതിന്റെ ട്രയലുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാറുകൾ വാങ്ങുന്നവർക്ക്, നിർദ്ദിഷ്ട മാറ്റങ്ങൾ ഉടനടി പ്രാബല്യത്തിൽ വരില്ല. കാരണം E20 ഇപ്പോഴും ഇന്ത്യയിൽ നിലവിലുള്ള മാനദണ്ഡമാണ്. എന്നിരുന്നാലും, ഭാവിയിൽ ഫ്ലെക്സ്-ഇന്ധന വാഹനങ്ങൾ കൂടുതൽ പ്രചാരത്തിലാകാനുള്ള സാധ്യതയാണ് ഈ വിജ്ഞാപനം സൂചിപ്പിക്കുന്നത്.
Story Highlights : Govt Draft Rules Add E85, E100 Fuels
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




