Advertisement

പതിവ് തെറ്റിക്കാതെ ഇത്തവണയും അവരെത്തി; പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നല്‍കി വരവേറ്റ് കൊച്ചി ലുലു അധികൃതര്‍

April 29, 2026
Google News 2 minutes Read
kochi lulu mall welcomes special children

ലുലുമാള്‍ കാണണമെന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ആഗ്രഹം പതിവ് തെറ്റിക്കാതെ നിറവേറ്റി കൊച്ചി ലുലുമാള്‍ അധികൃതര്‍. കോഴിക്കോട് കുന്നുമ്മല്‍ ബി.ആര്‍.സിക്ക് കീഴിലുള്ള 18 ലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും ഇവരുടെ രക്ഷിതാക്കളുമാണ് കഴിഞ്ഞ ദിവസം മാളിലേക്ക് എത്തിയത്. രണ്ട് ദിവസം സംഘടിപ്പിച്ച ദ്വിദിന വിനോദ വിജ്ഞാന യാത്രയുടെ ഭാഗമായിട്ടാണ് ഇവര്‍ക്ക് കൊച്ചി ലുലു മാള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കിയത്. (kochi lulu mall welcomes special children)

സമഗ്ര ശിക്ഷ അഭയാന്റെ കീഴില്‍ വരുന്ന കുന്നുമ്മല്‍ ബ്‌ളോക്ക് റിസോഴ്‌സ് സെന്ററിലെ മേലധികാരികള്‍ ലുലുമാള്‍ അധികൃതരെ ബന്ധപ്പെട്ടതോടെയാണ് നടപടികള്‍ വേഗത്തിലായത്. പിന്നാലെ മാള്‍ കാണാനും കുട്ടികളുടെ കളിസ്ഥലമായ ഫണ്‍ട്യൂറ അടക്കമുള്ള വിനോദ സ്ഥലങ്ങള്‍ ഇവര്‍ക്ക് ആസ്വദിക്കാനും ലുലു അധികൃതര്‍ അവസരമൊരുങ്ങി. കൊച്ചി മെട്രോ കയറി മാളിലേക്ക് എത്തിയ കുട്ടികള ലുലു അധികൃതര്‍ റോസാപൂക്കള്‍ നല്‍കി സ്വീകരിച്ചു. ഇവര്‍ക്ക് സഞ്ചരിക്കാനായി വീല്‍ ചെയറും ഒരുക്കിയിരുന്നു. ലുലുവിലെ വിനോദകേന്ദ്രമായ ഫണ്‍ ട്യൂറയിലെ ഒരോ റൈഡുകളിലും കയറി കളിസ്ഥലം ആസ്വദിച്ചു.

Read Also: മില്‍മ പാലിന് 4 രൂപ കൂടും; വിലവര്‍ധന ഉടന്‍ നിലവില്‍ വരില്ല

ലുലുവിലെ വിനോദ സ്ഥലത്ത് ഭക്ഷണം അടക്കമുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. ലുലു ഫുഡ് കോര്‍ട്ടും കളി സ്ഥലങ്ങളും, ഹൈപ്പര്‍ മാര്‍ക്കറ്റും തുടങ്ങി ഓരോ കാഴ്ചകളും കണ്‍ നിറയെ കണ്ടാണ് കുട്ടികള്‍ മടങ്ങിയത്. കുട്ടികളുടെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണ് സംഭവിച്ചതെന്ന് അധ്യാപകര്‍ പ്രതികരിച്ചു. അധ്യാപകരായ ട്രെയിനര്‍ സി എന്‍ സനൂപ് , കെ.പി ബിജു പ്രയ്സി തോമസ്, സൂരജ് ടി കെ അഞ്ചിമ , അഞ്ജു തുടങ്ങിയ അധ്യാപകര്‍ യാത്രക്ക് നേതൃത്വം നല്‍കി. ലുലു മാള്‍ മാനേജര്‍ രജീഷ് ചാലുപ്പറമ്പില്‍, ഓപ്പറേഷന്‍സ് മാനേജര്‍.ഒ സുകുമാരന്‍, സെക്യൂരിറ്റി മാനേജര്‍ കെ.ആര്‍ ബിജു എന്നിവര്‍ സന്നിഹിതരായിരുന്നു.

Story Highlights : kochi lulu mall welcomes special children

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here