Advertisement

ഡല്‍ഹിയില്‍ കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴല്‍നാടന്‍; മടങ്ങിയത് മാധ്യമങ്ങളെ കാണാതെ പിന്‍വശത്തെ വാതിലിലൂടെ

April 29, 2026
Google News 2 minutes Read

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ഡല്‍ഹിയില്‍ മാത്യു കുഴല്‍നാടന്‍-കെ സി വേണുഗോപാല്‍ കൂടികക്കാഴ്ച. കെ സി വേണുഗോപാലിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാതെ പിറകുവശത്തെ ഗേറ്റിലൂടെയാണ് മാത്യു മടങ്ങിയത്. (mathew kuzhalnadan meets kc venugopal in delhi)

രാവിലെ 9 മണിയോടെയാണ് മാത്യു കുഴല്‍നാടന്‍ കെ സിയുടെ വസതിയിലെത്തിയത്. 10.30 വരെ ഇരുവരുടേയും കൂടിക്കാഴ്ച നീണ്ടു. ഇതേസമയത്ത് തന്നെ മാധ്യമങ്ങള്‍ കെ സി വേണുഗോപാലിന്റെ വസതിയ്ക്ക് മുന്നില്‍ മാത്യു കുഴല്‍നാടനെ പ്രതീക്ഷിച്ച് നിന്നെങ്കിലും പിന്‍വാതിലിലൂടെയായിരുന്നു മാത്യുവിന്റെ മടക്കം. ഈ സംഭവവികാസങ്ങള്‍ കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെ പലവിധ അഭ്യൂഹങ്ങള്‍ക്കും വഴിവച്ചിട്ടുമുണ്ട്. പിന്നീട് കേരളഹൗസില്‍ വന്ന് മാത്യു കുഴല്‍നാടനെ മാധ്യമങ്ങള്‍ സമീപിച്ചിരുന്നെങ്കിലും അപ്പോഴും കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

Read Also: ശബരിമലയില്‍ പോയ യുവതികള്‍ വിശ്വാസികളാണോ എന്ന് സുപ്രീംകോടതിയുടെ ചോദ്യം; ബിന്ദു അമ്മിണിയും കനകദുര്‍ഗയും ഹിന്ദുക്കളെന്ന് ഇന്ദിരാ ജയ്‌സിങ്

മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികള്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേയുള്ള മുഖ്യമന്ത്രി ചര്‍ച്ചകളില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടും കേരളത്തില്‍ ഇപ്പോഴും സജീവമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തല്‍ കെ സി വേണുഗോപാല്‍ മുഖ്യമന്ത്രി ആകുന്നതിന് യൂത്ത് കോണ്‍ഗ്രസ് നേതാവ് കളഭം കൊണ്ട് തുലാഭാരം നേര്‍ന്നത് ഇന്നത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായി. വി ഡി സതീശനേയും രമേശ് ചെന്നിത്തലയേയുമെല്ലാം നിയുക്ത മുഖ്യമന്ത്രിമാരായി പ്രഖ്യാപിച്ച് അഭിനന്ദിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും പലയിടങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്.

Story Highlights : mathew kuzhalnadan meets kc venugopal in delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here