Advertisement

മേപ്പയൂരിലെ വിവാദ വിവാഹയാത്ര: വാഹനങ്ങൾ പിടിച്ചെടുത്ത് MVD; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

April 29, 2026
Google News 2 minutes Read

കോഴിക്കോട് മേപ്പയൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. റോഡിൽ സൃഷ്ടിച്ച് ആർഭാട വിവാഹ യാത്ര നടത്തിയ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വാഹനങ്ങളുടെ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഡ്രൈവർമാർക്ക് എടപ്പാളിൽ നടക്കുന്ന റോഡ് സുരക്ഷ ക്ലാസിൽ പങ്കെടുക്കാനും മെഡിക്കൽ കോളജിൽ ഒരു മാസത്തെ സാമൂഹ്യ സേവനത്തിനും അയക്കും.

ട്വന്റിഫോർ വാർത്ത പുറത്ത് വിട്ടതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. വിഡിയോയിലുള്ള മുഴുവൻ വാഹനങ്ങളോടും ഇന്ന് ഹാജരാകാൻ നിർദേശം നൽകിയിരുന്നു. നിരവധി വാഹനങ്ങളിലായി കാറിനു മുകളിൽ കയറിയും ഡോർ തുറന്നു പിടിച്ചുമായിരുന്നു യാത്ര.

Read Also: നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്; സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി

കഴിഞ്ഞ ദിവസമാണ് മേപ്പയൂർ മഞ്ഞക്കുളത്ത് നരക്കോട് സ്വദേശികളുടെ വിവാഹത്തോടനുബന്ധിച്ച് റോഡിൽ ഗതാഗത തടസമുണ്ടാക്കി യാത്രചെയ്തത്. വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടുള്ള യാത്ര മറ്റ് യാത്രക്കാർക്ക് തടസം ഉണ്ടാക്കിയെന്ന് നാട്ടുകാർ പറഞ്ഞു.വാഹനങ്ങളുടെ വിവരങ്ങൾ നാട്ടുകാർ പോലീസിന് കൈമാറിയിരുന്നു.

Story Highlights : Meppayur Wedding celebration case: MVD seizes vehicles

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here