വിവാഹത്തിനുള്ള പണത്തെയും ആഭരണത്തെയും ചൊല്ലി തർക്കം: വധുവിന്റെയും വരന്റേയും ബന്ധുക്കൾ നടുറോഡിൽ ഏറ്റുമുട്ടി
ഉത്തർപ്രദേശിൽ വിവാഹത്തിനുള്ള പണത്തെയും ആഭരണത്തെയും ചൊല്ലി തർക്കം. വധുവിന്റെയും വരന്റേയും ബന്ധുക്കൾ നടുറോഡിൽ ഏറ്റുമുട്ടി. ആഭരണങ്ങളുടെ അളവ് കുറഞ്ഞെന്ന് ആരോപിച്ചായിരുന്നു തർക്കമുണ്ടായത്.
ഉത്തർപ്രദേശിലെ സഹാറൻപുർ ജില്ലയിലുള്ള കോട്വാലി ഗ്രാമത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിവാഹ വേദിയിലേക്ക് എത്തിയ ഫിറോസ് എന്ന വരന്റെ കുടുംബത്തോട് സ്വർണ്ണവും പെൺകുട്ടിയ്ക്ക് സമ്മാനമായി നൽകുന്ന വിലപിടിപ്പുള്ള വസ്തുക്കളും കുറഞ്ഞു പോയി എന്ന് കുറ്റപ്പെടുത്തി വധുവിന്റെ വീട്ടുകാർ തർക്കിക്കുകയായിരുന്നു. കടകൾ മുടങ്ങിക്കിടന്നതുകൊണ്ട് വാങ്ങാൻ സാധിച്ചില്ല എന്നായിരുന്നു വരൻ്റെ കുടുംബത്തിൻറെ വാദം. തർക്കം മൂർച്ഛിച്ചതോടെ കാര്യങ്ങൾ കയ്യാങ്കളിയിലേക്ക് കടന്നു.
ഏറ്റുമുട്ടൽ വിവാഹമണ്ഡപത്തിന്റെ പുറത്തേക്ക് എത്തി. കല്ലും വടിയുമെടുത്ത് വരൻ്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിലടിച്ചു. നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതോടെ വരൻ്റെയും വധുവിന്റെയും സഹോദരങ്ങൾ കസ്റ്റഡിയിലായി. ഇരു കുടുംബങ്ങളും പരാതിയൊന്നും നൽകിയിട്ടില്ല. കാര്യങ്ങൾ ഒത്തുതീർപ്പിലേക്ക് കൊണ്ടുപോകാനാണ് പോലീസ് ശ്രമിക്കുന്നത്.
Story Highlights : Relatives of bride and groom clash in UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




