Advertisement

ശബരിമലയില്‍ പോയ യുവതികള്‍ വിശ്വാസികളാണോ എന്ന് സുപ്രീംകോടതിയുടെ ചോദ്യം; ബിന്ദു അമ്മിണിയും കനകദുര്‍ഗയും ഹിന്ദുക്കളെന്ന് ഇന്ദിരാ ജയ്‌സിങ്

April 29, 2026
Google News 3 minutes Read
supreme court (1)

ശബരിമലയില്‍ പോയ യുവതികള്‍ വിശ്വാസികളാണോ എന്ന് സുപ്രീംകോടതി. ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് വാദം നടത്തിയ ഇന്ദിരാ ജയ്‌സിങ്ങിനോട് ആയിരുന്നു ചോദ്യം. ബിന്ദു അമ്മിണിയും കനകദുര്‍ഗയും കേരളത്തില്‍ നിന്നുള്ളവരും ഹിന്ദുക്കളാണെന്നും ഇന്ദിരാ ജയ് സിങ്ങിന്റെ മറുപടി. (Sabarimala women entry case Day 10 supreme court hearing details )

ശബരിമലയില്‍ പോയശേഷം ബിന്ദു അമ്മിണിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം ഉണ്ടായി എന്നും ബിന്ദുവിന് കേരളത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു എന്നും ഇന്ദിര ജയ് സിംഗ് വാദിച്ചു.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളെ തുറന്നു വച്ച് പരിശോധിക്കേണ്ടതില്ലെന്നും ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു.ഒരു യുവതിക്ക് ശബരിമലയില്‍ പോകണം എന്നുള്ളത് ആഗ്രഹമല്ല മറിച്ച് സ്വാതന്ത്ര്യം ആണെന്നും മുതിര്‍ന്ന അഭിഭാഷകഇന്ദിര ജയ്‌സിംഗ് സുപ്രിംകോടതിയില്‍ വാദിച്ചു. ശബരിമല യുവതി പ്രവേശന പുനപരിശോധനയില്‍ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം കേള്‍ക്കുമ്പോഴായിരുന്നു സുപ്രിംകോടതിയുടെ ചോദ്യങ്ങള്‍.

Read Also: ‘കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ കളഭം കൊണ്ട് തുലാഭാരം’, വഴിപാട് നടത്തി യൂത്ത് കോൺഗ്രസ് നേതാവ്

ശബരിമല യുവതീ പ്രവേശന പുനപരിശോധനയില്‍ ഇത് പത്താം ദിവസമാണ് സുപ്രിംകോടതി വാദങ്ങള്‍ കേള്‍ക്കുന്നത്. സമൂഹക്രമത്തെ ബാധിക്കുന്ന മതപരമായ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇടപെടാമെന്ന് ഇന്ന് വാദത്തിനിടെ സുപ്രിംകോടതി നിരീക്ഷിച്ചു. പൊതുജീവിതത്തേയും സാമൂഹ്യക്രമത്തേയും ബാധിക്കുന്ന പ്രവര്‍ന്നങ്ങള്‍ ഉദാഹരണത്തിന് റോഡ് ബ്ലോക്കാക്കല്‍ ഉള്‍പ്പെടെയുള്ളവയെ ആചാരത്തിന്റെ ഭാഗമായി ന്യായീകരിക്കാന്‍ സാധിക്കില്ല. മതപതമായ കാര്യങ്ങള്‍ക്കുള്ള അവകാശം സംരക്ഷിക്കപ്പെടണമെങ്കില്‍ പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്ക് മതപരമായ പ്രവര്‍ത്തനത്തിന്റേതായ സ്വഭാവം ആവശ്യമാണെന്നും കോടതി ഇന്ന് നിരീക്ഷിച്ചു.

Story Highlights : Sabarimala women entry case Day 10 supreme court hearing details

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here