Advertisement

ബെംഗളൂരുവിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം: രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി

April 30, 2026
Google News 2 minutes Read

ബെംഗളൂരുവിൽ ശക്തമായ മഴയെ തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. എറണാകുളം രാമമംഗലം സ്വദേശികളായ ലതയും സ്മിതയുമാണ് ഇന്നലെ മരിച്ചത്. ഇന്നലെ രാത്രി പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. പരുക്കേറ്റ മൂന്ന് മലയാളികളുടെ ഉൾപ്പെടെ നില മെച്ചപ്പെട്ടു എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

മതിലിടിഞ്ഞ് രണ്ട് മലയാളികളുൾപ്പെടെ ഏഴ് പേരാണ് മരിച്ചിരുന്നത്. വിനോദയാത്രയ്ക്ക് എത്തിയ എറണാകുളം രാമമംഗലം സ്വദേശികളായ ലത,സ്മിത എന്നിവരാണ് മരിച്ച മലയാളികൾ. മഴ പെയ്തപ്പോൾ ടാർപോളിൻ ഷീറ്റിന് കീഴിൽ വന്നു നിൽക്കുകയായിരുന്നു ഇവർ. റോഡിനോട് ചേർന്ന ആശുപത്രിയുടെ ചുറ്റുമതിലാണ് ഇടിഞ്ഞുവീണത്. കുടുംബശ്രീയുടെ വിനോദയാത്രക്ക് വന്നവരാണ് അപകടത്തിൽ പെട്ടത്. 56 അംഗ സംഘമാണ് വന്നത്. അമൃതം പൊടി ഉണ്ടാക്കുന്ന യൂണിറ്റിലെ അംഗങ്ങളായിരുന്നു. പർച്ചേസിന് വേണ്ടിയാണ് ശിവാജി നഗറിൽ എത്തിയത്.

Read Also: കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മരിച്ചത് പുളിയംപറമ്പ് സ്വദേശി സൈനുല്‍ ആബിദ്

സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. വേനൽചൂട് 45 ഡിഗ്രിക്ക് മുകളിൽ എത്തിയതോടെ മഴ ഉണ്ടാക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പും നൽകിയിരുന്നു.

Story Highlights : Bengaluru hospital wall collapse accident: Bodies of two Malayalis handed over to relatives

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here