വയസുമായി ബന്ധപ്പെട്ട പരാതികള്‍ വ്യാജം; രാഷ്ട്രീയത്തിന് വേണ്ടി തന്നെ ഉപയോഗിക്കുന്നു; കുംഭമേള വൈറല്‍ താരത്തിന്റെ പരാതിയില്‍ കേസ്
കുംഭമേള വൈറല്‍ താരത്തിന്റെ പരാതിയില്‍ കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പൊലീസ്. സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു, പതിനേഴാം വയസില്‍ മണിപ്പൂര്‍ ഡയറി സിനിമയുടെ സംവിധായകന്‍ അപമര്യാദ പെരുമാറി തുടങ്ങിയ പരാതികളിലാണ് പോക്‌സോ വകുപ്പ് അടക്കം ചുമത്തി കേസ്. വയസുമായി ബന്ധപ്പെട്ട പരാതികളെല്ലാം വ്യാജമാണ് എന്നും രാഷ്ട്രീയത്തിന് വേണ്ടി തന്നെ ഉപയോഗിക്കുന്നെന്നും പെണ്‍കുട്ടി പറഞ്ഞു.
17 വയസുള്ളപ്പോള്‍ മണിപ്പൂര്‍ ഡയറിയുടെ സംവിധായകന്‍ സനോജ് മിശ്ര മോശമായി പെരുമാറി എന്നാണ് കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ പ്രധാന പരാതി. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും അടക്കം ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോക്‌സോ വകുപ്പ് അടക്കം ചുമത്തി എടുത്ത കേസില്‍ എറണാകുളം ജില്ലാ കോടതിയില്‍ വെച്ച് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ യഥാര്‍ഥ വയസ് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും രേഖകള്‍ തിരുത്തിയാണ് പരാതി നല്‍കിയിട്ടുള്ളത് എന്നും അഭിഭാഷകനും വ്യക്തമാക്കി.
നാട്ടില്‍ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ തനിക്കെതിരെയുള്ള പരാതികളിലൂടെ നടക്കുന്നത് എന്നും പെണ്‍കുട്ടി സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരായ കേസ് മധ്യപ്രദേശ് പൊലീസിന് കൈമാറും.
Story Highlights : Case filed on complaint of Kumbh Mela viral star
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




