അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി
അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തള്ളി കോടതി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഹർജി എന്നായിരുന്നു രാഹുൽ ഈശ്വറിന്റെ വാദം. സൈബർ കേസിലെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയാണ് തള്ളിയത്.
അതിജീവിതയെ ഭീഷണിപ്പെടുത്തി, സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു, മറ്റ് ക്രിമിനൽ കേസുകളിൽ രാഹുൽ ഈശ്വർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത് പ്രതിക്ക് നൽകിയ ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഈ ആരോപണം സാക്ഷിപ്പെടുത്തുന്ന തെളിവുകൾ അന്വേഷണ സംഘം ഹാജരാക്കിയിട്ടില്ലെന്ന് ഉത്തരവിൽ പറയുന്നു. തനിക്കെതിരെ ചില ഉന്നതർ നടത്തുന്ന ഗുഢാലോചനയുടെ ഭാഗമാണ് പൊലീസിൻ്റ നീക്കത്തിന് പിന്നിലെന്ന് പ്രതിഭാഗവും കോടതിയിൽ വാദിച്ചു. വാദം കേട്ട കോടതി രാഹുലിനെതിരായ ഹർജി തള്ളുകയായിരുന്നു.
Story Highlights : defamation case rahul easwar bail cancellation plea dismissed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




