തന്റെ വീഡിയോ പകര്‍ത്തിയ ആളെ ഭീഷണിപ്പെടുത്തുന്ന ഹെന്ററിച്ച് ക്ലാസന്‍?; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
തന്റെ വീഡിയോ ചിത്രീകരിക്കുകയായിരുന്ന വ്യക്തിയെ അടുത്തെത്തി ഭീഷണിപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റര്‍ ഹെന്റ്‌റിച്ച് ക്ലാസന്‍. ക്ലാസന്‍ കുടുംബത്തോടൊപ്പം നില്‍ക്കുമ്പോഴായിരുന്നു വീഡിയോ പകര്‍ത്തിയതെന്ന് പറയുന്നു. അതേ സമയം വീഡിയോയിലുള്ളത് ഹെന്ററിച്ച് ക്ലാസന്‍ തന്നെയാണോ എന്നത് വ്യക്തമല്ല. ഒരു വിദേശ പൗരന്‍ ആരെയോ ഭീഷണിപ്പെടുത്തുന്നതിന്റെയും റെക്കോര്‍ഡിംഗ് നിര്‍ത്താന്‍ ആവശ്യപ്പെടുന്നതിന്റെയും ദൃശ്യങ്ങളാണ് ഉള്ളത്. എന്നാല്‍ സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചയാള്‍ ദൃശ്യങ്ങളില്‍ സംസാരിക്കുന്നത് ഹെന്റ്‌റിച്ച് ക്ലാസന്‍ ആണെന്ന് അവകാശപ്പെടുന്നുണ്ട്.
ക്ലാസന്‍ വീഡിയോ എടുക്കുന്ന ആളുടെ അടുത്തെത്തുകയും വീഡിയോ പകര്‍ത്തുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ താന്‍ തറയില്‍ കിടക്കുമെന്ന് പറയുന്നതിന്റെയും ദൃശ്യങ്ങള്‍ ആണ് ഉള്ളത്. ”അത് ചെയ്യരുത്…ക്ഷമിക്കണം. ഞാന്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുക. അത് ചെയ്യരുത്. തന്നെയും കുടുംബത്തെയും വീഡിയോ റെക്കോര്‍ഡ് ചെയ്യരുത്. ഞാന്‍ നിങ്ങളോട് വീഡിയോ ഇല്ല എന്ന് പറഞ്ഞു. ദയവായി വിടൂ. ക്ലാസന്‍ പറഞ്ഞു. അപ്പോള്‍ നിങ്ങളുടെ ടീം വളരെ നന്നായി കളിക്കുന്നുവെന്ന് വീഡിയോ എടുക്കുന്നയാള്‍ പറയുന്നുണ്ട്. ”വളരെ നന്ദി, പക്ഷേ ഫോട്ടോ എടുക്കരുത്” ക്ലാസന്‍ പറയുന്നു. അതേ സമയം വീഡിയോക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
Story Highlights: Heinrich Klaasen threatening a guy recording him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




