Advertisement

‘കോഴിക്കോട് 13 സീറ്റുകളും എൽഡിഎഫിന് ലഭിക്കും: മുഹമ്മദ് റിയാസിന് ഏറ്റവും ഉയർന്ന ഭൂരിപക്ഷം കിട്ടും’; എം മെഹബൂബ്

April 30, 2026
Google News 2 minutes Read

കോഴിക്കോട് ജില്ലയിൽ 13 സീറ്റുകളും എൽഡിഎഫിന് ലഭിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് ട്വന്റി ഫോറിനോട്. ബേപ്പൂർ സ്ഥാനാർഥിയായ പി എ മുഹമ്മദ് റിയാസിന് ആയിരിക്കും ജില്ലയിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. സ്ട്രോങ്ങ്‌ റൂം വിവാദം യുഡിഫ് അനാവശ്യമായി ഉണ്ടാക്കിയത്. കഴിഞ്ഞ തവണത്തെക്കാൾ സീറ്റുകൾ വർദ്ധിപ്പിച്ച് മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്നും മെഹബൂബ് പറഞ്ഞു.

വലിയ പ്രതീക്ഷയിലാണ് എൽഡിഎഫെന്നും വീണ്ടും അധികാരത്തിൽ വരുമെന്ന് മെഹബൂബ് പറഞ്ഞു. പേരാമ്പ്രയിൽ ടിപി കൃഷ്ണനും നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അതിൽ സംശയമില്ലെന്നും അദേഹം പറഞ്ഞു. സ്‌ട്രോങ് വിവാദം അനാവശ്യമായിരുന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു. മെറ്റീരിയൽ റൂമായിരുന്നു തുറന്നത്. അത് തുറക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥിയുടെ ഭർത്താവ് ഉണ്ടായിരുന്നു. അതിന്റെ പേരിൽ കോൺ​ഗ്രസ് ഉണ്ടാക്കിയ പ്രചാരണം പൊളിഞ്ഞ് ഇളിഭ്യരായി തിരികെ പോയി. കോൺ​ഗ്രസ് ഉണ്ടാക്കിയ കോലാഹലവും പ്രചാരണവും വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും എം മെഹബൂബ് പറഞ്ഞു.

Read Also: ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിൽ UDF: എക്സിറ്റ് പോൾ ഫലങ്ങൾ കണക്കിലെടുക്കാതെ LDF

അതേസമയം എക്സിറ്റ് പോൾ ഫലങ്ങൾ എതിരായത് ഇടത് മുന്നണി നേതൃത്വത്തെ നിരാശരാക്കിയിട്ടുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും മുന്നണി തുടർഭരണം നേടുമെന്നുമാണ് നേതാക്കളുടെ പ്രതീക്ഷ. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വിജയം പ്രവചിച്ചതോടെ സംസ്ഥാനത്ത് ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. പുറത്ത് വന്ന 9 സർവേ ഫലങ്ങളിൽ അഞ്ചിലും എൻ.ഡി.എ സീറ്റ് നേടുമെന്ന് പ്രവചിച്ചിരിക്കുന്നത് ബിജെപിയുടെയും ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.

Story Highlights : M Mehboob says LDF will get all 13 seats in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here